24
Jan 2025
Sun
24 Jan 2025 Sun
IUML-JAMAATH E ISLAMI

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയുമായുള്ളത് ദീര്‍ഘകാല ബന്ധമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. (IUML-JAMAATH E ISLAMI: Sadiqali Thangal says IUML has long-standing ties with Jamaat-e-Islami) മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലത്ത് മുസ്‌ലിം സൗഹൃദവേദി ആരംഭിച്ചത് മുതല്‍ തുടങ്ങിയതാണ് ആ ബന്ധം. ജമാഅത്ത ഇസ്ലാമി UDFന് വോട്ട് ചെയ്യുന്നത് നിഷേധിക്കേണ്ട കാര്യമില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ജമാഅത്തെ ഇസ്ലാമിയുമായി ലീഗിന്റെ ബന്ധം ഇപ്പോള്‍ തുടങ്ങിയതല്ല. ശിഹാബ് തങ്ങളുടെ കാലത്ത് കോഴിക്കോട് കേന്ദ്രീകരിച്ച് മുസ്ലിം സൗഹൃദവേദി രൂപവല്‍ക്കരിച്ചിരുന്നു. അതില്‍ ജമാഅത്തെ ഇസ്ലാമിയും ഉണ്ടായിരുന്നു. അടുത്തകാലത്തായി ജമാഅത്തെ ഇസ്ലാമി ജനാധിപത്യ മുന്നണിക്ക് വോട്ടുചെയ്യാന്‍ തയ്യാറാകുന്നുണ്ട്. അത് നിഷേധിക്കേണ്ട കാര്യമില്ലല്ലോ’ -സാദിഖലി തങ്ങള്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം വിചാരിച്ചപോലുള്ള വോട്ട് അവര്‍ക്കു കിട്ടിയില്ല. അതിന്റെ വിരോധമാണ് ഇപ്പോള്‍ അവരുടെ സമീപനത്തില്‍ പ്രതിഫലിക്കുന്നതെന്നും സാദിഖലി തങ്ങള്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ALSO READ: ജെന്റ്‌സ് സലൂണില്‍ യുവതിയുടെ മുടിവെട്ടി; ഷോപ്പ് അടപ്പിച്ചു

വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളും. തിരുത്തേണ്ടതാണെങ്കില്‍ തിരുത്തും. നമ്മള്‍ പറയുന്നതില്‍ സത്യമുണ്ടെന്ന് ബോധ്യമുണ്ടെങ്കില്‍ എത്ര കടുത്ത വിമര്‍ശനമുണ്ടായാലും അതില്‍ ഉറച്ചുനില്‍ക്കും. ബാബരി മസ്ജിദ് പ്രശ്‌നകാലത്ത് ശിഹാബ് തങ്ങള്‍ ഒരുപാട് വിമര്‍ശനം കേട്ടതാണ്. ലീഗ് അധികാരം വിടണം, കോണ്‍ഗ്രസിന്റെ വാലാട്ടിപ്പോകേണ്ട കാര്യമുണ്ടോ എന്നെല്ലാം അഭിപ്രായങ്ങള്‍ വന്നപ്പോഴും ശിഹാബ് തങ്ങള്‍ ഉറച്ചുനിന്നു. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ പേരില്‍ ബഹുസ്വരത നഷ്ടമായിക്കൂടാ എന്നതായിരുന്നു ലീഗ് നിലപാടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

വഖഫ് വിഷയത്തില്‍ മുസ്‌ലിം ലീഗ് ഇറങ്ങാന്‍ നിര്‍ബന്ധിക്കപ്പെട്ടതാണ്. മുനമ്പം സാമുദായിക വിഷയമായി വളര്‍ന്നപ്പോഴാണ് ഇടപെട്ടതും സാമുദായിക സംഘടനകളെ വിളിച്ചുചേര്‍ത്തതെന്നും സാദിഖലി പറഞ്ഞു.