02
Oct 2024
Wed
02 Oct 2024 Wed
PV Anvar MLA declared un conditional support for Rahul Mankootathil in Palakkad

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ച് പി വി അന്‍വര്‍ എംഎല്‍എ. ഡിഎംകെ സ്ഥാനാര്‍ഥി എം എ മിന്‍ഹാജിനെ പിന്‍വലിച്ചു കൊണ്ടാണ് അന്‍വര്‍ രാഹുലിന് പിന്തുണ പ്രഖ്യാപിച്ചത്. അതേസമയം ചേലക്കരയില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും പി വി അന്‍വര്‍ പ്രഖ്യാപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേതാക്കളുടെ വലിപ്പം കണ്ടിട്ടല്ല ഈ തീരുമാനമെന്നും വര്‍ഗീയ ഫാഷിസത്തിന് അനുകൂലമായി ഒരു ജനല്‍ പാളി പോലും തുറക്കരുത് എന്നാണ് തന്റെ ആഗ്രഹമെന്നും അതിനാലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണക്കുന്നതെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. നേരിട്ട അപമാനം എല്ലാം വ്യക്തിപരമായി സഹിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഡോ. പി സരിന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പരസ്യമായി രംഗത്തുവരികയും ഇതേത്തുടര്‍ന്ന് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ സരിനുമായി ധാരണയിലെത്തുകയും പിന്തുണയറിയിക്കുകയും ചെയ്തു. കഴിഞ്ഞതവണ ബിജെപി സ്ഥാനാര്‍ഥിയായ മെട്രോമാന്‍ ഇ ശ്രീധരനെ നിസാരം വോട്ടുകള്‍ക്കു മാത്രം പരാജയപ്പെടുത്തിയാണ് ഷാഫി പറമ്പില്‍ നിയമസഭയിലെത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ വടകരയില്‍ മല്‍സരിച്ചു ജയിച്ചതോടെയാണ് പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കോണ്‍ഗ്രസിലെ ഭിന്നത അനുകൂലമാക്കി പാലക്കാട്ട് ജയിച്ചുകയറാനുള്ള നീക്കം ബിജെപി നടത്തുന്നതിനിടെയാണ് എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ച് ഡമോക്രാറ്റിക് മൂവ് മെന്റ് ഓഫ് കേരളയ്ക്ക്(ഡിഎംകെ)രൂപം നല്‍കിയ പി വി അന്‍വര്‍ ഇവിടെ പ്രഖ്യാപിച്ച തങ്ങളുടെ സ്ഥാനാര്‍ഥിയെ അപ്രതീക്ഷിതമായി പിന്‍വലിച്ച് രാഹുലിന് ഉപാധികളില്ലാത്ത പിന്തുണ നല്‍കിയിരിക്കുന്നത് ശ്രദ്ധേയമാവുന്നത്.

READ ALSO: സുരേന്ദ്രനും ശോഭയുമില്ല; ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക