
മസ്‌ക്കത്ത്: ഒമാനില്‍ 40 വര്‍ഷത്തിന് മുകളില്‍ പ്രവാസ ജീവിതം നയിക്കുന്ന പ്രവാസിക്കളെ ഖുബ്ര പ്രവാസി കൂട്ടായ്മ നേതൃത്വത്തില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. പുരുഷോത്തം കാഞ്ചി എക്‌സ്‌ചേഞ്ചും ആസ്റ്റര്‍ റോയല്‍ ഹോസ്പിറ്റലുമായി സഹകരിച്ചു കൂട്ടായ്മയുടെ കീഴില്‍ നടത്തിയ സൗജന്യ മെഡിക്കലും നോര്‍ക്ക കാര്‍ഡ്, പ്രവാസി ക്ഷേമ നിധി പെന്‍ഷന്‍ രജിസ്‌ട്രേഷന്‍ ക്യാംപില്‍ വച്ചാണ് ഒമാനില്‍ മാത്രം പ്രവാസം ആരംഭിച്ചിട്ട് 40 വര്‍ഷം കഴിഞ്ഞ പ്രവാസികളെ ആദരിച്ചത്. പ്രവാസത്തിലെ കയ്‌പേറിയ ഓര്‍മകളും അനുഭവങ്ങളും പുതു തലമുറയ്ക്കു വേണ്ടി അവര്‍ പങ്കുവച്ചു.
![]() |
|
സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ ക്യാംപില്‍ 150ഓളം പ്രവാസികള്‍ക്ക് ഇരു കാര്‍ഡുകളുടെയും രജിസ്‌ട്രേഷന്‍ നടപടികള്‍ ചെയ്ത് നല്‍കി. വിവിധ രാജ്യക്കാരായ 250ഓളം പേര്‍ സൗജന്യ മെഡിക്കല്‍ ക്യാംപ് ഉപയോഗപ്പെടുത്തി. പണ്ട് പ്രായമെത്തും മുമ്പ് ഗള്‍ഫില്‍ കയറിവരാന്‍ പണ്ട് പാസ്‌പോര്‍ട്ടില്‍ വയസ്സ് കൂട്ടി നല്‍കിയ പലര്‍ക്കും 60 വയസ്സിനു മുകളിലാണ് പ്രായം കാണിക്കുന്നത് എന്നതിനാല്‍ ഇവര്‍ക്ക് പ്രവാസി ക്ഷേമ നിധിയില്‍ അംഗത്വം രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. അത്തരം പ്രവാസികള്‍ക്ക് കൂടെ ഉപകാരം പ്രദമാകുന്ന രീതിയില്‍ പ്രായ നിയമങ്ങളില്‍ മാറ്റം കൊണ്ട് വരണമെന്നും എല്ലാ പ്രവാസി സംഘടനകളും ഈ കാര്യത്തില്‍ ഒരുമിച്ചു സര്‍ക്കാരിനെ ഉണര്‍ത്താന്‍ മുന്നോട്ട് വരണമെന്ന് കൂട്ടായ്മ ആവിശ്യപെട്ടു. പ്രവാസികളുടെ ഒപ്പ് ശേഖരിച്ചു കേരള സര്‍ക്കാരിന് നിവേദനം നല്‍കുന്നതും കൂട്ടായ്മ ആലോചിക്കുന്നുണ്ട്.