21
Nov 2024
Mon
21 Nov 2024 Mon
Rahim allowed mother to see him in Riyadh Jail

കൈപ്പിഴമൂലം സ്വദേശി പൗരന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയുടെ വക്കില്‍ നിന്ന് മോചിതനാകപ്പെട്ട കോഴിക്കോട് സ്വദേശി റഹീമും ഉമ്മ ഫാത്തിമയും 18 വര്‍ഷത്തിനു ശേഷം ഇതാദ്യമായി നേരില്‍ക്കണ്ടു. സൗദിയിലെത്തിയ ഫാത്തിമ കഴിഞ്ഞദിവസം മകനെ കാണാന്‍ റിയാദിലെ ജയിലില്‍ എത്തിയെങ്കിലും നേരില്‍കാണാന്‍ റഹീം കൂട്ടാക്കിയിരുന്നില്ല. തന്റെ മോചനത്തിനായി പരിശ്രമിച്ച സൗദിയിലെ കൂട്ടായ്മയുമായി ആലോചിക്കാതെ ഉമ്മ ഫാത്തിമയും സഹോദരന്‍ നസീറും സൗദിയിലെത്തിയതായിരുന്നു റഹീമിനെ ചൊടിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതോടെ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഇരുവരുടെയും കൂടിക്കാഴ്ച നടത്തുകയായിരുന്നു. ഇതിനു ശേഷം ഫാത്തിമ ഉംറ നിര്‍വഹിക്കാന്‍ പോവുകയും മകനെ കാണാനായി വീണ്ടും ജയിലില്‍ എത്തുകയുമായിരുന്നു. ഇതോടെയാണ് റഹീം ഉമ്മയെ കാണാന്‍ സമ്മതിച്ചത്.

വികാരനിര്‍ഭരമായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക് ശേഷം ഫാത്തിമയും നസീറും റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ എത്തി. അബഹയിലെ മലയാളി സാമൂഹികപ്രവര്‍ത്തകന്‍ അഷ്‌റഫ് കുറ്റിച്ചലിന്റെ ഇടപെടലിലായിരുന്നു ഫാത്തിമയും നസീറും സൗദിയിലെത്തിയതും കൂടിക്കാഴ്ച സാധ്യമായതും.

READ ALSO: റിയാദിലെ ജയിലിലെത്തിയ ഉമ്മയെ കാണാന്‍ വിസമ്മതിച്ച് റഹീം