വയനാട്: റോഡ് ഷോയ്ക്കിടയില്‍ ഓട്ടോയില്‍ കയറി ഡ്രൈവറോട് കൂശലം ചോദിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ വൈറലായി. താന്‍ മല്‍സരിക്കുന്ന വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ റോഡ് ഷോയ്ക്കിടെയാണ് രാഹുല്‍ ഓട്ടോയില്‍ കയറിയത്. ( Rahul gets into the auto during the road show; Video viral ) യാത്രയ്ക്കിടെ ഡ്രൈവറുമായി ഇടപഴകുന്നതും ഇന്ധനചെലവിനെ കുറിച്ചും അവരുടെ വരുമാനത്തെ കുറിച്ചും ചോദിക്കുന്നതുമായ വീഡിയോ കോണ്‍ഗ്രസ് ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചത്.
|
View this post on Instagram
‘വയനാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഒരു ഓട്ടോറിക്ഷ ഡ്രൈവറുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. കഠിനാധ്വാനികളായ ഓരോ ഇന്ത്യക്കാരനും സുരക്ഷിതമായ ഭാവി വാഗ്ദാനം ചെയ്യുന്ന ശ്രാമിക് ന്യായ് പദ്ധതിയും കോണ്‍ഗ്രസിന്റെ കാഴ്ചപ്പാടും പങ്കുവെച്ചു’, വീഡിയോക്കൊപ്പം രാഹുല്‍ കുറിച്ചു.
നേരത്തെ ഓട്ടോമൊബൈല്‍ മെക്കാനിക്കുകളുമായി ഇടപഴകുകയും ജോലിയില്‍ സഹായിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ ചുമട്ടുതൊഴിലാളികളുടെ വേഷം ധരിച്ച് തലയില്‍ ചുമടെടുത്ത് രാഹുല്‍ ഗാന്ധി അവരോട് കൊച്ചുവര്‍ത്തമാനം പറയുന്നതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.


