20
Feb 2026
Thu
20 Feb 2026 Thu
rahul mamkootathil arrested

തിരുവനന്തപുരം: ആദ്യ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം. കര്‍ശന വ്യവസ്ഥകളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം. കേരളം വിട്ടുപോകാന്‍ പാടില്ല. അറസ്റ്റ് ചെയ്താല്‍ ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയക്കണം. ഈ മാസം 16 മുതല്‍ മൂന്നുദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം. രാതതിക്കാരിയെ ഭീഷണിപെടുത്തുകയോ സ്വാധിനിക്കുകയോ ചെയ്യരുത്.

രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു പരാതിക്കാരിയുടെ വാദം. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് പരാതിക്കാരിയുടെ മൊഴിയില്‍ നിന്ന് മനസിലാകുന്നതെന്നും എന്നാല്‍ രാഹുല്‍ നഗ്‌ന വീഡിയോ പകര്‍ത്തി സൂക്ഷിച്ചത് വേറെ തന്നെ കുറ്റമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

എസ്‌ഐടി രജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക