ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമില്‍ തന്നെ ലഭ്യമാക്കുന്ന സൂപ്പര്‍ ആപ്പിന്റെ ബീറ്റാ പതിപ്പ് പുറത്തിറക്കി. റെയില്‍വേ മന്ത്രാലയം ആണ് സ്വാറെയില്‍ എന്ന പേരില്‍ ആപ്പ് ഇറക്കിയത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും നിലവില്‍ ഇത് ലഭ്യമാണ്. പരീക്ഷണ ഘട്ടത്തിലായതിനാല്‍ ആപ്പില്‍ പരിമിതമായ എണ്ണം ഡൗണ്‍ലോഡുകള്‍ മാത്രമേ ലഭ്യമാകൂ. ബീറ്റ ടെസ്റ്റിന്റെ ഭാഗമായി 1000 പേര്‍ക്കാണ് ആപ്പ് നിലവില്‍ ഡൗന്‍ലോഡ് ചെയ്യാനാകുക. ഉപയോക്താക്കളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ വിലയിരുത്തി പിന്നീട് 10000 പേര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്ന വിധത്തില്‍ ആപ്പ് വീണ്ടും പുറത്തിറക്കും. ഇത് ഉടന്‍ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കും
|
നിലവില്‍ ടിക്കറ്റ് ബുക്കിംഗ്, ട്രെയിന്‍ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍, മറ്റ് സേവനങ്ങള്‍ എന്നിവ പ്രത്യേക ആപ്പുകള്‍ വഴിയാണ് നടത്തുന്നത്. ഇപ്പോള്‍ ഈ സേവനങ്ങളെല്ലാം സൂപ്പര്‍ ആപ്പില്‍ ലഭ്യമാകും. തടസ്സമില്ലാത്ത സേവനങ്ങളും അതോടൊപ്പം ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്നതിലൂന്നിയാണ് പുതിയ ആപ്പ് തയ്യാറാക്കിയതെന്ന് റെയില്‍വേ ബോര്‍ഡ് ഇന്‍ഫര്‍മോഷന്‍ ആന്‍ഡ് പബ്ലിസിറ്റി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ദിലീപ് കുമാര്‍ പറഞ്ഞു.
ഫീച്ചറുകള്‍:
- റിസര്‍വ് ചെയ്തും റിസര്‍വ് ചെയ്യാത്തതുമായ ടിക്കറ്റ് ബുക്കിങ്ങുകള്‍
പ്ലാറ്റ്‌ഫോം ടിക്കറ്റ്
പാഴ്‌സല്‍ ബുക്കിങ്
ട്രെയിന്‍ അന്വേഷണങ്ങള്‍
പിഎന്‍ആര്‍ അന്വേഷണങ്ങള്‍
റെയില്‍ മദാദ് വഴിയുള്ള സഹായം
ട്രെയിന്‍ ട്രാക്ക്
ഭക്ഷണം ഓര്‍ഡര്‍
പുതിയ ആപ്പ് ഉപയോഗം
ഉപയോക്താക്കള്‍ക്ക് സൂപ്പര്‍ ആപ്പിലേക്കും നിലവിലുള്ള ഐആര്‍സിടിസി റെയില്‍ കണക്റ്റ്, യുടിഎസ് പോലുള്ള റെയില്‍വേ ആപ്പുകളിലേക്കും ഒരൊറ്റ സൈന്‍ഓണ്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ കഴിയും. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് ഒന്നിലധികം ലോഗിന്‍ ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ ലോഗിന്‍ ചെയ്ത ഉപയോക്താക്കള്‍ക്ക് തുടര്‍ന്നുള്ള ലോഗിനുകള്‍ക്കായി ഒരു എംപിന്‍ അല്ലെങ്കില്‍ ബയോമെട്രിക് പ്രാമാണീകരണം ഉപയോഗിച്ച് ആപ്പ് ആക്‌സസ് ചെയ്യാന്‍ കഴിയും.
New Delhi: The Railway Ministry has launched ‘SwaRail’ super app, which provides all services in a single app. The app, which was launched on an experimental basis, is available on the Play Store. The super app, developed by the Centre for Railway Information Systems, will integrate all the applications of Indian Railways into a single platform.





