02
Aug 2023
Tue
02 Aug 2023 Tue

ഉംറ നിര്‍വഹിച്ച ശേഷം മസ്ജിദുല്‍ ഹറമില്‍ നിന്നുള്ള ചിത്രം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച് ബോളിവുഡ് താരം രാഖി സാവന്ത്. സഹോദരന്‍ വാഹിദ് അലി ഖാനൊപ്പമുള്ള ചിത്രമാണ് രാഖി സാവന്ത് എന്ന ഫാത്തിമ പങ്കുവച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സഹോദരനും സഹോദരഭാര്യ ഷൈസ്ത അലി ഖാനുമൊപ്പം ഏതാനും ദിവസം മുമ്പാണ് ഫാത്തിമ ഉംറ നിര്‍വഹിക്കുന്നതിനായി സൗദിയിലേക്ക് പോയത്. ആദില്‍ ഖാന്‍ ദുറാനിയെ വിവാഹം ചെയ്തതോടെയായിരുന്നു രാഖി സാവന്ത് ഇസ് ലാം മതം സ്വീകരിച്ചതും ഫാത്തിമ എന്ന പേരു സ്വീകരിച്ചതും. എന്നാല്‍ അധികം വൈകാതെ രാഖിയും ആദിലും വിവാഹമോചിതരായിരുന്നു. എന്നാല്‍ ഇസ് ലാം മതം പിന്തുടരുന്നത് രാഖി തുടരുകയായിരുന്നു.