മാസപ്പിറ കണ്ടു. നാളെ മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതാരംഭം. മേഘാവൃതമായ ആകാശമായിരുന്നു തമീര്‍ നിരീക്ഷണ മേഖലയിലെങ്കിലും മാനം തെളിയുകയും മാസപ്പിറ കാണുകയായിരുന്നുവെന്ന് സൗദി അറേബ്യ അറിയിച്ചു. ശഅബാന്‍ 29 പൂര്‍ത്തിയായതിനാല്‍ മാസപ്പിറ നിരീക്ഷിക്കണമെന്ന് സൗദി സുപ്രിംകോടതി നേരത്തേ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മാസപ്പിറ ദൃശ്യമായതോടെ ഒമാനും മാര്‍ച്ച് ഒന്നിന് റമദാന്‍ 1 ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു. മാസപ്പിറവി ദൃശ്യമായതിനാല്‍ മാര്‍ച്ച് ഒന്നിന് ശനിയാഴ്ച വ്രതത്തിന് തുടക്കമാവുമെന്ന് യുഎഇ മാസപ്പിറവി നിരീക്ഷണ സമിതി വ്യക്തമാക്കി.
|
ALSO READ: റമദാന്‍ മാസപ്പിറവി: ഇമാമുമാരുടെ യോഗം ശനിയാഴ്ച്ച വൈകീട്ട്
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





