14
Mar 2024
Thu
14 Mar 2024 Thu

ഇസ് ലാം മത വിശ്വാസികളുടെ ഉദാരമായ ദാനധർമങ്ങളും സൗജന്യ ഭക്ഷണ വിതരണവും പരിശുദ്ധ റമദാൻ മാസത്തെ പവിത്രവും പാവനവും പാവങ്ങളുടെ ആശ്രയ കാലവുമാക്കി മാറ്റുന്നുവെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന അഡ്വ എ പൂക്കുഞ്ഞ് ഫൗണ്ടേഷൻ, സത്കർമ ചാരിറ്റബിൾ ഫൗണ്ടേഷനുമായും പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റുമായും സഹകരിച്ച് നടത്തുന്ന ‘റമദാൻ പുണ്യം’ സൗജന്യ അത്താഴ വിതരണ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടന കർമം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റമദാൻ മാസക്കാലം സർവജനങ്ങൾക്കും ആശ്വാസകരമായ ഉദാരതയുടെയും ആത്മീയതയുടെയും ഉത്സവകാലമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. തലസ്ഥാന നഗരിയിൽ പരേതനായ അഡ്വ.എ. പൂക്കുഞ്ഞിന്റെ നാമധേയത്തിൽ വർഷ ങ്ങളായി നടന്ന് വരുന്ന സൗജന്യ അത്താഴ വിതരണം അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

ജമീർ ശഹാബ് (അഡ്വ.എ.പൂക്കുഞ്ഞ് ഫൗണ്ടേഷൻ), മുഹമ്മദ് നിസാം ( പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ്), ബഷീർ പള്ളിത്തെരുവ് (സത്കർമ), അജ്മൽ, ബാസിത് ബഷീർ, ഷഹിൻ തുടങ്ങിയവർ പങ്കെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക