പത്തനംതിട്ടയില്‍ സഹപാഠികള്‍ പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമെന്ന് പോലീസ്. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെ കസ്റ്റഡിയിലെടുത്തവരെ പോലീസ് വിട്ടയച്ചിരുന്നു. സഹപാഠിക്ക് തന്നോട് പ്രണയം തോന്നാത്തതാണ് വ്യാജ പരാതി നല്‍കാന്‍ കാരണമെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. പോലീസിന് മുമ്പിലും മജിസ്‌ട്രേറ്റിന് മുമ്പിലും പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പീഡനം നടന്നതായി പറഞ്ഞിട്ടില്ല.
|
രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറും ക്ലോസ് ചെയ്തതായി പോലീസ് കോടതിയില്‍ റിപോര്‍ട്ട് നല്‍കും. പെണ്‍കുട്ടി ചൈല്‍ഡ് ലൈന് മൊഴി നല്‍കാന്‍ ഇടയായ സാഹചര്യം പോലീസ് പരിശോധിക്കും. പത്ത് പേരുടെ പേരുകളായിരുന്നു പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നത്. ഈ പത്തു പേരെയും പൊലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ നിന്നാണ് ആറ് പേരെ കസ്റ്റഡിയിലെടുത്തത്.
ALSO READ: പരാഗ്വെയെ തകര്‍ത്ത് ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





