ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പരാഗ്വെയെ തകര്‍ത്ത് ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഫിലഡല്‍ഫിയ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ പെനാല്‍റ്റിയിലൂടെ നേടിയ ഏക ഗോളിലാണ് ഫ്രാന്‍സ് വിജയം ഉറപ്പിച്ചത്. ഈ ലോകകപ്പിലെ ഏഴാമത്തെയും ഇതുവരെയുള്ള ലോകകപ്പുകളില്‍ വച്ച് 19ാമത്തെയും ഗോളാണ് എംബാപ്പെയുടേത്.
|
റൗണ്ട് ഓഫ് 32-ല്‍ ജര്‍മനിയെ അട്ടിമറിച്ചെത്തിയ പരാഗ്വെ കടുത്ത പ്രതിരോധക്കോട്ടയാണ് പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെതിരേ ഉയര്‍ത്തിയത്. ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ഫ്രാന്‍സ് ആക്രമണം ശക്തമാക്കി. 70-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഡെസിറെ ഡൗയെ പരാഗ്വെ ബോക്‌സില്‍ വീഴ്ത്തിയതിനാണ് ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. ആദ്യം റഫറി പെനാല്‍റ്റി അനുവദിച്ചില്ലെങ്കിലും വിഎആര്‍ പരിശോധനയ്ക്ക് ശേഷമാണ് അനുകൂല വിധി വന്നത്.
ALSO READ: മമതാ ബാനര്‍ജിക്കു വീണ്ടും തിരിച്ചടി; തൃണമൂല്‍ പ്രസിഡന്റ് രാജിവച്ചു



