14
Dec 2024
Fri
14 Dec 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: ബാങ്കുകളിൽ നിന്ന് ലോൺ എടുത്തവർക്ക് ആശ്വാസമായി രാജ്യത്ത് റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബേങ്ക് ഓഫ് ഇന്ത്യൻ (ആർബിഐ). പുതിയ പണനയം പ്രഖ്യാപിച്ച ആർബിഐ ഗവർണർ ശക്തികാന്ത ദാസ് റിപ്പോ നിരക്ക് 6.5% ആയി തുടരുമെന്ന് അറിയിച്ചു.

രാജ്യത്തെ പണപ്പെരുപ്പം വഴിയുള്ള സമ്മര്‍ദം, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍, ആഭ്യന്തര വളര്‍ച്ചാ മുരടിപ്പ് എന്നിവ പരിഗണിച്ച് ആണ് ഇത്തവണയും നിരക്കില്‍ മാറ്റംവരുത്താതിരുന്നത്. ഇതോടെ റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍തന്നെ തുടരും. നയ സമീപനം ആർബിഐ ‘നിക്ഷ്പക്ഷ’ (ന്യൂട്രല്‍)തയില്‍ നിലനിര്‍ത്തുകയും ചെയ്തു.

ബാങ്കിങ് സംവിധാനത്തിലെ പണലഭ്യത ഉറപ്പാക്കുന്നതിനുള്ള സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് (SDF) 6.25 ശതമാനത്തിലും നിലനിര്‍ത്തി. മാര്‍ജിന്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി(MSF) നിരക്കും 6.75 ശതമാനത്തില്‍ തന്നെ തുടരുമെന്നും ഗവർണർ അറിയിച്ചു.

ഒക്ടോബറിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ആര്‍ബിഐയുടെ ലക്ഷ്യ പരിധിയായ ആറ് ശതമാനത്തിന് മുകളിൽ തുടരുകയാണ്. അതോടൊപ്പം എണ്ണ വില, പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ഉള്‍പ്പടെയുള്ള ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍, വളര്‍ച്ചാ സാധ്യത തുടങ്ങിയവ കണക്കിലെടുത്താണ് നിരക്ക് മാറ്റമില്ലാതെ തുടരാന്‍ തീരുമാനിച്ചത്.

തുടര്‍ച്ചയായി 11-ാമത്തെ യോഗത്തിലാണ് ആര്‍ബിഐ നിരക്ക് 6.50 ആയി നിലനിര്‍ത്തുന്നത്. 2023 ഫെബ്രുവരിയില്‍ നിശ്ചയിച്ച റിപ്പോ നിരക്കാണിപ്പോഴും തുടരുന്നത്.

RBI keeps key Repo rate unchanged

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക