01
Sep 2024
Thu
01 Sep 2024 Thu
reason for clash in Mandya after Ganesh procession stopped and danced in front of Dargah says Police

ഗണേശ വിഗ്രഹ നിമജ്ജന യാത്രയ്ക്കിടെയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. നാഗമംഗള നഗരത്തില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നഗരത്തിലെ ദര്‍ഗയ്ക്കു മുന്നിലെത്തിയപ്പോള്‍ ഗണേശ വിഗ്രഹ നിമജ്ജന യാത്രയില്‍ പങ്കെടുത്തവര്‍ ഇവിടെ നിലയുറപ്പിക്കുകയും അഞ്ചു മുതല്‍ ഏഴ് മിനിറ്റ് വരെ ഇവിടെ കിടന്നു ഡാന്‍സ് കളിക്കുകയും ചെയ്തു. ഇതോടെ ദര്‍ഗയിലുണ്ടായിരുന്നവര്‍ നൃത്തം ചെയ്യുന്നവരോട് യാത്ര മുന്നോട്ടു പോവാന്‍ ആവശ്യപ്പെട്ടു. ഇതിനെ സംഘം എതിര്‍ക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതോടെയാണ് സംഘര്‍ഷം ഉടലെടുത്തതെന്ന് മാണ്ഡ്യ പോലീസ് സൂപ്രണ്ട് മല്ലികാര്‍ജുന്‍ ബാലദന്തി പറഞ്ഞു.

സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ഇടപെടുകയും ചെയ്തു. ഇതിനിടെ ഹിന്ദുക്കളിലെ ഒരു വിഭാഗം പോലീസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളില്‍ നിന്നുമായി 52 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘര്‍ഷം ഉണ്ടാവാന്‍ പാടില്ലായിരുന്നുവെന്നും ഭാഗ്യവശാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ആഭ്യന്തരമന്ത്രി ജി പരമേശ്വര്‍ പ്രതികരിച്ചു.

അതേസമയം, കഴിഞ്ഞവര്‍ഷം ഗണേശ വിഗ്രഹ നിമജ്ജനവേളയില്‍ സംഘര്‍ഷമുണ്ടായിരുന്നുവെന്നും ഇത്തവണയും മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും ബിജെപി നേതാവ് ആര്‍ അശോക ആരോപിച്ചു. മുസ് ലിം മതഭ്രാന്തര്‍ കലാപമുണ്ടാക്കി ഗണേശ വിഗ്രഹ നിമജ്ജന യാത്ര തടസ്സപ്പെടുത്തുകയാണെന്നും പൊലീസിനും പൊതുജനങ്ങള്‍ക്കും നേരെ അവര്‍ കല്ലും ചെരിപ്പും പെട്രോള്‍ ബോംബും എറിഞ്ഞുവെന്നും അശോക ആരോപിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക