16
May 2024
Sat
16 May 2024 Sat
K Chandrashekar Rao

ഹൈദരാബാദ്: ഇത്തവണ പ്രാദേശിക പാര്‍ട്ടികളുടെ ഒരു സഖ്യം കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുമെന്നും എന്‍ഡിഎയോ ഇന്ത്യ സഖ്യമോ അതിനെ പിന്തുണക്കേണ്ടി വരുമെന്നും മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കെസിആറിന്റെ അവകാശവാദം. ( Regional Parties Could Form Government: KCR )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ എന്‍ഡിഎയെ പിന്തുണക്കുമോ ഇന്ത്യ സഖ്യത്തെ പിന്തുണക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കെസിആര്‍. ”നിങ്ങള്‍ വിശ്വസിക്കാത്ത ഒരു കാര്യം പറയാം. ഇത്തവണ പുതിയൊരു കാര്യമാണ് രാജ്യത്ത് സംഭവിക്കാന്‍ പോകുന്നത്. എല്ലാ പ്രാദേശിക പാര്‍ട്ടികളും ഇപ്പോള്‍ വളരെ ശക്തമാണ്. അവര്‍ ഒരു ശക്തിയായി ഉയര്‍ന്ന് വരും. പ്രാദേശിക പാര്‍ട്ടികള്‍ എന്‍ഡിഎയെയോ ഇന്ത്യ സഖ്യത്തെയോ പിന്തുണക്കുകയല്ല ചെയ്യുക. അവയില്‍ ഏതെങ്കിലും ഒന്ന് പ്രാദേശിക പാര്‍ട്ടികളുടെ സഖ്യത്തെ പിന്തുണക്കേണ്ടി വരും. നിങ്ങള്‍ കണ്ടോളൂ’.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതി പാര്‍ട്ടി തെലങ്കാനയിലെ 17 സീറ്റുകളില്‍ 9 എണ്ണം നേടിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക