കാസര്‍കോട്: റിയാസ് മൗലവി പള്ളിക്കകത്ത് കഴുത്തറുത്ത് കൊന്ന കേസില്‍ വിധി നാളെ. നിരവധി തവണ മാറ്റി വെച്ച കേസില്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് വിധി പ്രസ്താവിക്കുക. കൂഡ്‌ലു, കേളുഗുഡ്ഡെയിലെ ആര്‍എസ്എസ് പ്രവര്‍ത്തകരായ അജേഷ്, നിതിന്‍, അജീഷ് എന്നിവരാണ് കേസിലെ പ്രതികള്‍. ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴു വര്‍ഷമായി ജയിലില്‍ തുടരുകയാണ്. ( Riyas Moulavi murder case verdict tomorrow )
|
2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത് കയറി മദ്രസ അധ്യാപകനായ കുടക് സ്വദേശി റിയാസ് മൗലവി(27)യെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് ദിവസത്തിനകം തന്നെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് മേധാവി ഡോ.എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രതികളെ അറസ്റ്റു ചെയ്തിരുന്നു. 2
019 ലാണ് കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. ജഡ്ജിമാരുടെ സ്ഥലം മാറ്റവും കോവിഡും കാരണം കേസിന്റെ വിചാരണയും വിധി പ്രഖ്യാപനവും പല തവണ മാറ്റിവച്ചിരുന്നു. ഇത് വരെ ഏഴു ജഡ്ജിമാരാണ് കേസ് പരിഗണിച്ചത്.
വിധി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നാളെ ജില്ലയില്‍ പൊലീസ് ജാഗ്രതയ്ക്കു നിര്‍ദ്ദേശം നല്‍കി. അവധിയില്‍ പോയ ജില്ലയില്‍ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരെയെല്ലാം ജില്ലാ പൊലീസ് മേധാവി തിരികെ വിളിച്ചിട്ടുണ്ട്. നാളെ ഉച്ചയോടെ സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിക്കുമെന്നാണ് സൂചന.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





