26
Apr 2024
Sat
26 Apr 2024 Sat
km shaji adv shajith

കാസര്‍കോഡ്: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയെ വെല്ലുവിളിച്ച് റിയാസ് മൗലവി വധക്കേസിലെ അഭിഭാഷകന്‍ അഡ്വ. ടി ഷാജിത്. ഷാജിക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ( riyaz-maulvi-murder-case-km-shaji-said-that-the-prosecutor-has-a-criminal-background )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏത് പോസ്‌കോ കേസ് ഇരയാണ് പരാതി കൊടുത്തത് എന്ന് കെ എം ഷാജി തെളിയിച്ചാല്‍ റിയാസ് മൗലവിയുടെ ഭാര്യ സൈദയുടെ വക്കാലത്ത് താന്‍ ഒഴിയുമെന്നും കെ എം ഷാജി പറയുന്ന വക്കീലിനെ കേസ് ഏല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പോക്‌സോ കേസിലെ ഇരയില്‍ നിന്ന് പണം തട്ടി എന്നതടക്കം കേസ് നേരിടുന്നയാളാണ് അഡ്വ. ഷാജിതെന്ന് കെ.എം ഷാജി ആരോപിച്ചിരുന്നു. പോക്സോ കേസിലെ പ്രതിയില്‍ നിന്ന് നാല്‍പത് ലക്ഷം രൂപ വാങ്ങി ഇരക്ക് കൊടുക്കാതിരുന്നതിന്റെ പേരിലാണ് വഞ്ചനാക്കേസെന്നും ഷാജി ആരോപിച്ചു.

ഇതിനെതിരേയാണ് അഡ്വ. ഷാജിത് രൂക്ഷമായി പ്രതികരിച്ചത്.
ഷാജിക്ക് നിയമം എന്താണെന്ന് ഞാന്‍ കാണിച്ചു കൊടുക്കും. ഈ നിയമ നടപടി നേരിടാന്‍ ഷാജി കോഴിക്കോട് കോടതിയില്‍ വരേണ്ടി വരും. ആരെങ്കിലും എന്തെങ്കിലും കുറിപ്പ് കൊടുത്താല്‍ അറിയാതെ എന്തെങ്കിലും വിളിച്ചു പറയുന്നതാവരുത് രാഷ്ട്രീയം.

പണം വാങ്ങിയിട്ട് കൊടുത്തില്ല എന്ന് ഏത് ഇരയാണ് പറഞ്ഞത് എന്ന് വെളിപ്പെടുത്താന്‍ ഷാജിക്ക് ധൈര്യമുണ്ടോ? റിയാസ് മൗലവി കേസ് അപകടത്തിലാക്കാനാണ് ഈ ശ്രമമെങ്കില്‍ ഷാജിയോട് ഞാന്‍ പറയുന്നു, ഞാന്‍ ജീവനോടെ ബാക്കിയുണ്ടെങ്കില്‍ ആ കേസില്‍ അങ്ങേയറ്റം വരെ ഞാന്‍ നില്‍ക്കും. സൗജന്യമായാണ് ഞാന്‍ ഹാജരാകുന്നത്. അവര്‍ പറഞ്ഞ വക്കീലിന് വക്കാലത്ത് ഏല്‍പ്പിക്കാത്തത് കൊണ്ടാണ് കെ എം ഷാജി വ്യാജ ആരോപണമവുമായി വന്നിരിക്കുന്നതെന്നും ഷാജിത് പറഞ്ഞു.

അതേസമയം, കേസില്‍ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിയാസ് മൗലവിയുടെ ഭാര്യ സൈദ പറഞ്ഞു. വിധിക്കെതിരെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ.ടി.ഷാജിത് മുഖാന്തരം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഹൈക്കോടതിയില്‍ പൂര്‍ണ വിശ്വാസമെന്നും സൈദ പറഞ്ഞു.