സര്‍വീസ് പുനഃരാരംഭിച്ച് റോബിന്‍ ബസ്; പിന്നാലെ വഴിയില്‍ തടഞ്ഞ് MVD
|
പത്തനംതിട്ട: ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം സര്‍വീസ് പുനഃരാരംഭിച്ച് റോബിന്‍ ബസ്. പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്കാണ് സര്‍വീസ് തുടങ്ങിയത്. പുലര്‍ച്ചെ അഞ്ചുമണിക്ക് പത്തനംതിട്ടയില്‍ നിന്നും സര്‍വീസ് ആരംഭിച്ച ബസ്സിനെ വഴിയില്‍ വച്ച് മോട്ടോര്‍ വാഹന വകുപ്പ് തടഞ്ഞു. മൈലപ്രയില്‍ വെച്ചാണ് MVD ബസ് തടഞ്ഞത്. രേഖകള്‍ പരിശോധിച്ച ശേഷം ബസ് സര്‍വീസ് തുടരാന്‍ അനുവദിച്ചു. പെര്‍മിറ്റ് ലംഘനം ആരോപിച്ച് കഴിഞ്ഞമാസം 24 നായിരുന്നു റോബിന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്.
പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞദിവസം റോബിന്‍ ബസ് വിട്ടുകൊടുത്തത്. നിലവിലെ നിയമപ്രകാരം സര്‍വീസ് നടത്തിയില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. രേഖകള്‍ പരിശോധിച്ച ശേഷം സര്‍വീസ് തുടരാന്‍ അനുവദിച്ചതോടെ ബസ് കോയമ്പത്തൂരിലേക്കുള്ള യാത്ര തുടര്‍ന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





