05
May 2024
Fri
05 May 2024 Fri
Rohith Vemula is not Dalith Police Submits case closure report

രാജ്യമൊട്ടാകെ പ്രതിഷേധത്തിനു കാരണമായ ഹൈദരാബാദ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട് കേസ് അവസാനിപ്പിച്ച് പോലീസ് റിപോര്‍ട്ട് സമര്‍പ്പിച്ചു. രോഹിത് വെമുല ദലിതനല്ലെന്നും പട്ടികജാതിയില്‍പെട്ടതാണെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ഇത് പുറത്തറിയുമെന്ന ഭയം മൂലമാണ് രോഹിത് ആത്മഹത്യ ചെയ്തതെന്നും പോലീസ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രോഹിതിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അന്നത്തെ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ അപ്പ റാവു, ബിജെപി നേതാക്കളായ മുന്‍ സെക്കന്തരാബാദ് എംപിയും കേന്ദ്രമന്ത്രിയുമായ ബന്താറു ദത്താത്രേയ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, നിയമസഭാംഗമായ എന്‍ രാംചെന്ദര്‍ റാവു എന്നിവരെ കുറ്റവിമുക്തരാക്കിയാണ് പോലീസ് റിപോര്‍ട്ട്.

മാര്‍ച്ച് 21നാണ് പോലീസ് ഇത്തരമൊരു റിപോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് വിവരം പുറത്തുവരുന്നത്. ബിജെപിയുടെ വിദ്യാര്‍ഥി സംഘടനയായ എബിവിപി പ്രവര്‍ത്തകര്‍ രോഹിത് വെമുലയ്‌ക്കെതിരേ നിരന്തരം ജാതി അധിക്ഷേപം നടത്തിയതിനെ തുടര്‍ന്നായിരുന്നു 2016 ജനുവരി 17ന് രോഹിത് വെമുല ആത്മഹത്യ ചെയ്തത്. രോഹിത് നേരിട്ട ജാതീയ പീഡനം അന്വേഷിക്കുന്നതിനു പകരം പോലീസ് രോഹിത് ദലിതനാണോ അല്ലയോ എന്നാണ് പോലീസ് അന്വേഷിക്കുന്നതെന്നും കുടുംബം ആരോപിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക