റോയൽ എൻഫീൽഡ് തങ്ങളുടെ പുതിയ വാഹനമായ റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 മോഡൽ അവതരിപ്പിച്ചു. ഗോവയിൽ മോട്ടോവേഴ്സ് 2023 മേളയിലാണ് ഷോട്ട്ഗൺ 650 അവതരിപ്പിച്ചത്. 2024ൽ ആകും വാഹനം വിപണിയിൽ ഇറക്കുക. 648 സിസി എയർകൂൾഡ് പാരലൽ ഇരട്ട എൻജിൻ ആണ് വാഹനത്തിനുള്ളത്. 47ബിഎച്ച്പി, 52 എൻഎം ടോർക്, 6 സ്പീഡ് ഗിയർബോക്സ്, 13.9 ലിറ്റർ പെട്രോൾ ടാങ്ക് എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകൾ.
|
18 ഇഞ്ച് മുൻചക്രവും 17 ഇഞ്ച് പിൻചക്രവുമാണ് വാഹനത്തിനുള്ളത്. ഡയമണ്ട് കട്ട് അലോയ് വീലുകളാണ് ഷോട്ട്ഗണിനുള്ളത്. 425000 രൂപയായിരിക്കും ഷോട്ട്ഗൺ 650ന്റെ എക്സ്ഷോറൂം വില. ഗ്രീൻ ഡ്രിൽ, പ്ലാസ്മ ബ്ലൂ, സ്റ്റെൻസിൽ വൈറ്റ്, ഷീറ്റ് മെറ്റൽ ഗ്രേ എന്നീ കളറുകളിലാണ് വാഹനം വിപണിയിലെത്തിക്കുന്നത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


