ബംഗളുരുവിലെ സ്വകാര്യ സ്‌കൂളായ നീവ് അക്കാദമിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ പഠനച്ചെലവ് 7.35 ലക്ഷം രൂപ. 11ാം ക്ലാസിലും 12ാം ക്ലാസിലും പഠനച്ചെലവ് 11 ലക്ഷം രൂപ. ബസ് ഫീസ്, പുസ്തകം, യൂനിഫോം, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുള്ള ഫീസ് ഇതിനു പുറമേ നല്‍കണം. ഇതു മാസം ഒരു വര്‍ഷം എട്ടു ലക്ഷത്തിനു മുകളില്‍ വരുമെന്ന് സ്‌കൂള്‍ പുറത്തുവിട്ട ഫീസ് ഘടനാ റിപോര്‍ട്ട് വ്യക്തമാക്കുന്നു.
|
ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ 735000 രൂപ വീതമാണ് ഒരു വര്‍ഷത്തെ ട്യൂഷന്‍ ഫീസ്. ഓരോ ടേമിലും 367500 രൂപ വീതമാണ് അടയ്‌ക്കേണ്ടത്. 6 മുതല്‍ 8 വരെ ക്ലാസുകളില്‍ 775000 രൂപ വീതമാണ് ഫീസ് ഈടാക്കുന്നത്. 387500 രൂപ വീതം രണ്ടു തവണയായി ഫീസ് അടയ്ക്കണം. 9 മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 850000 രൂപ അടയ്ക്കണം. ഇതും രണ്ടു തവണയായി അടച്ചുതീര്‍ക്കണം. ഐസിഎസ്ഇ വിഭാഗത്തില്‍ 6 മുതല്‍ 10 വരെ ക്ലാസുകളില്‍ 594000 രൂപ വീതമാണ് ഫീസ്. 11, 12 ക്ലാസുകളില്‍ 550000 വീതം രണ്ടു തവണകളായി 11 ലക്ഷം രൂപ അടയ്ക്കണം. 1000 രൂപയാണ് അപേക്ഷാഫീസ്. അഡ്മിഷന്‍ ലഭിച്ചാല്‍ ഒരുലക്ഷം രൂപ കെട്ടിവയ്ക്കണം. ഈ തുക തിരികെ നല്‍കില്ല.
അതേസമയം സാമൂഹിക മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് വന്‍ ചര്‍ച്ചയാണ് അരങ്ങേറുന്നത്. ന്യായമായ ശമ്പളം വാങ്ങുന്നവര്‍ക്കു പോലും തങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് അപ്രാപ്യമാവുകയാണ് ഇത്തരം ഫീസ് ഘടനയിലൂടെയെന്ന് നിരവധിപ്പേര്‍ അഭിപ്രായപ്പെട്ടു.
It's a free market. Pricing is upto individuals. It's customer choice to pick what they want. All is right in this theory, like most of the theories.
Look at the fee structure of one of the good schools in Bengaluru. This is unaffordable even for an IT couple earning a combined… pic.twitter.com/1AvDEQRMyz
— D.Muthukrishnan (@dmuthuk) August 31, 2025





