03
Jun 2025
Sun
03 Jun 2025 Sun
RSS leader removed from NSS stage over Bharatamba controversy

തൃശൂര്‍ മാളയില്‍ എന്‍എസ്എസ് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിന പരിപാടിയില്‍ മന്നം പത്മനാഭന്റെ ചിത്രത്തിനൊപ്പം കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ച ആര്‍എസ്എസ് നേതാവിനെ ഇറക്കിവിട്ടു. മാള കുഴൂരില്‍ 2143 ആം നമ്പര്‍ തിരുമുക്കുളം കരയോഗം സംഘടിപ്പിച്ച പരിപാടിയില്‍ നിന്നാണ് ആര്‍എസ്എസ് നേതാവായ കെ സി നടേശനെ ഇറക്കിവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദേശീയ പതാകയേന്തിയ ഭാരാതാംബയുടെ ചിത്രമാണ് വയ്ക്കണ്ടതെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം രൂപപ്പെട്ടത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിപാടി നിര്‍ത്തിച്ചു. കരയോഗത്തെ ആര്‍എസ് എസിന്റെയും ബി ജെ പി യുടെയും വര്‍ഗീയ രാഷ്ട്രിയം പ്രചരിപ്പിക്കുന്നതിന് ഉപയോഗിക്കരുതെന്നും കരയോഗ കമ്മറ്റി പിരിച്ചു വിടണമെന്നും കരയോഗ അംഗങ്ങള്‍ ആവശ്യപ്പെട്ടു. രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് പുതിയ സംഭവം.

ALSO READ: ഏതാണ് ശരിക്കും ഭാരതാംബ; ബിജെപിക്കും കണ്‍ഫ്യൂഷന്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക