14
Aug 2025
Sun
14 Aug 2025 Sun
pastor leg chop rss

കല്‍പ്പറ്റ: ഹിന്ദു വീടുകളില്‍ കയറിയാല്‍ പാസ്റ്ററുടെ കാല് വെട്ടുമെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബത്തേരിയില്‍ ഏപ്രില്‍ മാസത്തില്‍ നടന്ന സംഭവത്തിലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ഛത്തീസ്ഗഡ് സംഭവത്തോടൊപ്പം ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സമൂഹത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചതിനാണ് കേസ്. ചെറുകാട് ആദിവാസി ഊരിലെ കുട്ടികളെ അവധിക്കാല ക്ലാസിന് ക്ഷണിക്കാന്‍ പോയ പാസ്റ്റര്‍ക്കും ഒപ്പമുള്ളവര്‍ക്കും നേരെയാണ് ഒരു സംഘം കയ്യേറ്റശ്രമവും ഭീഷണിയും ഉയര്‍ത്തിയത്. ദൃശ്യങ്ങളില്‍ ഉള്ള ആളുകളെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക