12
Dec 2024
Wed
12 Dec 2024 Wed
Russia claimed they developed its own cancer vaccine

കാന്‍സര്‍ ചികില്‍സാരംഗത്ത് സുപ്രധാന കണ്ടുപിടുത്തവുമായി റഷ്യ. കാന്‍സറിനെതിരായ വാക്‌സിന്‍ വികസിപ്പിച്ചതായും 2025ഓടെ ഇതു രോഗികള്‍ക്ക് സൗജന്യമായി ലഭ്യമാക്കുമെന്നും റഷ്യ അറിയിച്ചു. റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ ജനറല്‍ ഡയറക്ടര്‍ ആന്‍ഡ്രീ കപ്രിന്‍ ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രീ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ വാക്‌സിന്‍ ട്യൂമര്‍ വളര്‍ച്ചയെയും വ്യാപനത്തെയും അടിച്ചമര്‍ത്തുന്നതായി ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള രീതികളില്‍ നിന്ന് വ്യത്യസ്തമായി നിര്‍മിത ബുദ്ധിയെ കൂടി വാക്‌സിന്‍ വികസിപ്പിക്കല്‍ പ്രക്രിയയില്‍ ഉപയോഗപ്പെടുത്തിയെന്നും ഇതിലൂടെ ഏറെ സമയലാഭം ഉണ്ടായെന്നും റഷ്യന്‍ വാക്‌സിന്‍ മേധാവി വ്യക്തമാക്കി.

കാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാനും അവയെ നശിപ്പിക്കാനും പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിച്ചാണ് വാക്‌സിന്‍ കാന്‍സറിനെ നേരിടുന്നത്. ഈ വര്‍ഷമാദ്യം റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍ കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിക്കുന്നതിന്റെ തൊട്ടടുത്താണ് തങ്ങളെന്ന് വ്യക്തമാക്കിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക