25
May 2025
Mon
25 May 2025 Mon
Sabarimala pilgrim electrocuted from water kiosk

ശബരിമല ദര്‍ശനം കഴിഞ്ഞ് മലയിറങ്ങി വന്ന തീര്‍ഥാടക ഷോക്കേറ്റ് മരിച്ചു. തീര്‍ഥാടന പാതയിലുള്ള വാട്ടര്‍ കിയോസ്‌കില്‍ നിന്നാണ് തീര്‍ഥാടയ്ക്ക് ഷോക്കേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തെലങ്കാന മഹബുബ്‌നഗര്‍ ഗോപാല്‍പേട്ട മണ്ഡല്‍ സ്വദേശിനി സ്വദേശി ഭരതമ്മ (60) ആണ് മരിച്ചത്. നീലിമലയില്‍ വച്ചാണ് അപകടം സംഭവിച്ചത്.

ദേവസ്വം ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് പോസ്റ്റില്‍ നിന്ന് കിയോസ്‌കിലേക്ക് വൈദ്യുതി പ്രവഹിച്ചു എന്നാണ് പ്രാഥമിക നിഗമനം. ഉടനെ തന്നെ പമ്പ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ALSO READ: വഴിയരികില്‍ മൂത്രമൊഴിക്കുന്നതിനിടെ ശബരിമല തീര്‍ഥാടകന്‍ ഷോക്കേറ്റു മരിച്ചു