വഴിയരികില്‍ മൂത്രമൊഴിക്കുന്നതിനിടെ ശബരിമല തീര്‍ഥാടകന്‍ ഷോക്കേറ്റു മരിച്ചു. പത്തനംതിട്ട വടശേരിക്കരയില്‍ ആണ് അപകടം. തമിഴ്‌നാട് കൃഷ്ണഗിരി ഹൊസൂര്‍ സ്വദേശി നാഗരാജയാണ് (55) മരിച്ചത്. ചൊവാഴ്ച രാത്രി 11ന് വടശേരിക്കര പാലത്തിനു സമീപമായിരുന്നു സംഭവം.
|
20 അംഗ തീര്‍ഥാടക സംഘത്തിനൊപ്പം ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന നാഗരാജ് വൈദ്യുതി തൂണിനു സമീപമിരുന്നു മൂത്രമൊഴിക്കുന്നതിനിടെ പൊട്ടിക്കിടന്ന കേബിളില്‍ നിന്ന് നാഗരാജിനു വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.
നാഗരാജനെ ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരം അറിഞ്ഞെത്തിയ കെഎസ്ഇബി ജീവനക്കാരാണ് പിന്നീട് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. കഴിഞ്ഞവര്‍ഷം ശബരിമല തീര്‍ഥാടന സമയത്ത് വടശേരിക്കര പാലത്തില്‍ താല്‍ക്കാലികമായി വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ചിരുന്നു.
വിളക്കുകള്‍ മാറ്റിയിരുന്നെങ്കിലും വൈദ്യുതി നല്‍കാന്‍ വലിച്ച കേബിളുകള്‍ നീക്കിയിരുന്നില്ല. ഇതില്‍ പൊട്ടിക്കിടന്ന ഒരെണ്ണത്തില്‍ തട്ടിയാണ് നാഗരാജിനു വൈദ്യുതാഘാതമേറ്റത്. കേബിള്‍ പുറത്തു കാണാന്‍ കഴിയാത്ത നിലയിലായിരുന്നു.


