ഭഗല്‍പൂര്‍: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് പത്താം ക്ലാസ് വിദ്യാര്‍ഥി പിതാവിന്റെ തോക്കുപയോഗിച്ച് ജീവനൊടുക്കി. (Saddened by low marks; 14-year-old commits suicide by sending message to friends) ബിഹാറിലെ ഭഗല്‍പൂര്‍ സ്വദേശിയായ സോമില്‍ രാജ് (14) ആണ് മരിച്ചത്.
|
അര്‍ധവാര്‍ഷിക പരീക്ഷയില്‍ മൂന്ന് വിഷയങ്ങള്‍ക്ക് സോമിലിന് മാര്‍ക്ക് കുറവായിരുന്നു. 50 ശതമാനത്തിലും താഴെയായിരുന്നു മാര്‍ക്കെന്നതിനാല്‍ കുട്ടി വലിയ മനോവിഷമത്തിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു. സമാധാനിപ്പിച്ചെങ്കിലും സോമില്‍ അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തുക്കളും കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
ഞാന്‍ പോകുന്ന എന്നറിയിച്ച് സോമില്‍ സുഹൃത്തുക്കള്‍ക്ക് മെസേജ് അയച്ചിരുന്നു. എന്നാല്‍, വീട്ടുകാര്‍ സംഭവമറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കഹല്‍ഗോണ്‍ പൊലീസ് എസ്എച്ച്ഒ ദേവ് ഗുരു അറിയിച്ചു. കുട്ടിയുടെ മൊബൈല്‍ ഫോണും ജീവനൊടുക്കാന്‍ ഉപയോഗിച്ച തോക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





