08
Jul 2026
Wed
08 Jul 2026 Wed

ഹരിത കർമ സേനാംഗങ്ങൾക്ക് കാവി യൂനിഫോമുമായി ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷൻ. 2017-ൽ ഹരിതകേരളം മിഷന്‍റെ കീഴിൽ ഹരിതകർമസേന രൂപീകൃതമായതുമുതൽ പച്ചനിറത്തിലുള്ള കോട്ടുകളായിരുന്നു ഇവരുടെ ഔദ്യോഗിക വേഷം. ഇതിന് പകരമാണ് ബിജെപി ഭരിക്കുന്ന കോർപറേഷനിൽ കാവി കളറിൽ ഉള്ള യൂനിഫോം നൽകിയിരിക്കുന്നത്. കേന്ദ്ര സർക്കാർ നിർദേശപ്രകാരമാണ് മാറ്റമെന്ന് കോർപറേഷൻ വിശദീകരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം കോർപറേഷനിൽ
ബിജെപി അധികാരത്തിലെത്തിയ ശേഷം നടത്തുന്ന കാവിവൽക്കരണ നീക്കം ആണിതെന്നാണ്ആ രോപണം.കോർപറേഷൻ നൽകിയ പുതിയ കിറ്റിൽ കാവി നിറത്തിലുള്ള കോട്ട്, മഞ്ഞ ഹെൽമെറ്റ്, കറുത്ത ഷൂ, ഗ്ലൗസ്, റെയിൻകോട്ട് എന്നിവയാണ് ഉള്ളത്.