31
Dec 2024
Sat
31 Dec 2024 Sat
Same-Sex Couple Gets Gender Change To Get Married

രണ്ട് സ്ത്രീകള്‍ തമ്മില്‍ വിവാഹിതരാവുന്നതില്‍ നാട്ടുകാര്‍ കളിയാക്കുമെന്നതിനാല്‍ ഒരു യുവതി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായി. ഉത്തര്‍പ്രദേശി കണ്ണൗജിലാണ് കൗതുകകരമായ സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശിവാംഗി, ജ്യോതി എന്നിവരാണ് പരിചയപ്പെടുകയും അടുത്തിടപഴകിയതിലൂടെ വിവാഹിതരാവാന്‍ തീരുമാനിക്കുകയും ചെയ്തത്. എന്നാല്‍ രണ്ടുപേരും സ്ത്രീകളായതിനാല്‍ നാട്ടുകാരും കുടുംബക്കാരുമൊക്കെ ബന്ധത്തെ പരിഹസിക്കുന്നത് ഒഴിവാക്കാന്‍ ഒരാള്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയ ആവാന്‍ തീരുമാനിക്കുകയുമായിരുന്നു.

ശിവാംഗിയാണ് ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറാന്‍ ശ്രമം നടത്തിയത്. 7 ലക്ഷം രൂപ മുടക്കിയായിരുന്നു വിവിധ ശസ്ത്രക്രിയകള്‍ക്ക് യുവതി വിധേയയായത്. തുടര്‍ന്ന് ശിവാംഗി തന്റെ പേര് റാണ എന്നു മാറ്റി. നാലാമത്തെയും അവസാനത്തെയും ലിംഗമാറ്റ ശസ്ത്രക്രിയ കൂടി നടക്കാനിരിക്കെ നവംബര്‍ 25ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക