30
Oct 2023
Wed
30 Oct 2023 Wed

ഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളിയിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ആവശ്യം തള്ളിയത്. സ്വവര്‍ഗ പങ്കാളികള്‍ക്ക് നിയമപരമായി വിവാഹം ചെയ്യുവാനോ കുട്ടികളെ ദത്തെടുക്കാനോ അവകാശമില്ല. എന്നാല്‍ വിധിക്കെതിരെ മുന്നോട്ടുപോകാനാണ് സ്വവര്‍ഗ പങ്കാളികളുടെ തീരുമാനം. ഇവരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ സ്പ്രിന്റര്‍ ദ്യുതി ചന്ദുമുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തന്റെ പങ്കാളി മൊണാലിസയെ വിവാഹം കഴിക്കാന്‍ പദ്ധതിയിടുന്നതായി ദ്യുതി ചന്ദ് പറയുന്നു. പക്ഷേ സുപ്രീം കോടതിയുടെ വിധി ആശങ്കപ്പെടുത്തുന്നു. അഞ്ച് വര്‍ഷമായി മൊണാലിസയ്‌ക്കൊപ്പം ജീവിക്കുന്നു. ഞങ്ങള്‍ സുഖമായി ജീവിക്കുന്നു. സ്വയം തീരുമാനമെടുക്കാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്. പാര്‍ലമെന്റില്‍ സ്വവര്‍ഗ പങ്കാളികള്‍ക്ക് അനുകൂല നിയമം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദ്യുതി ചന്ദ് വ്യക്തമാക്കി.
മറ്റു പല രാജ്യങ്ങളിലും സ്വവര്‍ഗ വിവാഹം നിയമപരമാക്കിയിട്ടുണ്ടെന്നും ദ്യുതി ചൂണ്ടിക്കാട്ടി. വോട്ടു ചെയ്യാന്‍ അവകാശമുള്ള പോലെ ഇഷ്ടപ്പെട്ട വ്യക്തിയുമായി ഒന്നിച്ച് ജീവിക്കാനും അവകാശം ഉണ്ടാകണം. കോടതി വിധി എന്തായാലും സര്‍ക്കാര്‍ കൃത്യമായി തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ദ്യുതി ചന്ദ് പറഞ്ഞു. എന്നാല്‍ ദ്യുതിയുടെ മാതാപിതാക്കള്‍ സ്വവര്‍ഗ വിവാഹത്തിന് എതിരായിരുന്നു. ദ്യുതിയുടെ മാതാപിതാക്കള്‍ സുപ്രീംകോടതിയുടെ വിധിയെ സ്വാഗതം ചെയ്തു.