15
May 2023
Tue
15 May 2023 Tue

നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍സിപി) അധ്യക്ഷസ്ഥാനത്തു നിന്ന് രാജിവയ്ക്കുന്നതായി ശരദ് പവാര്‍. ഇനി തിരിഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാനില്ലെന്നും ശരദ് പവാര്‍ വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് ശരദ് പവാര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. അതേസമയം തീരുമാനത്തില്‍ നിന്നു പിന്‍മാറണമെന്ന് പ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജ്യസഭയില്‍ തനിക്ക് മൂന്നു വര്‍ഷം കൂടി കാലാവധി ശേഷിക്കുന്നുണ്ട്. ഭാവിയില്‍ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കില്ല. ലോക് മാസേ സംഗതി എന്ന തന്റെ ആത്മകഥയുടെ രണ്ടാം പതിപ്പിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ശരദ് പവാര്‍. 1960 മെയ് 1നാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. ഇന്നലെ നാം മെയ് ദിനം ആചരിച്ചു. ദീര്‍ഘമായ ഈ രാഷ്ട്രീയ ജീവിതം എവിടെയെങ്കിലും വച്ച് അവസാനിപ്പിക്കണമെന്നാണ് ഉറച്ച ചിന്ത. അത്യാര്‍ത്തി പാടില്ല.അദ്ദേഹം പറഞ്ഞു. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി സമിതിക്കു രൂപം നല്‍കണമെന്നും ശരദ് പവാര്‍ നിര്‍ദേശിച്ചു.

മഹാരാഷ്ട്രയില്‍ അസംഭവ്യമെന്നു കരുതിയിരുന്ന ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യസര്‍ക്കാരിനുള്ള നീക്കുപോക്കുകള്‍ നടത്തിയ മുതിര്‍ന്ന നേതാവായ ശരദ്പവാറിന്റെ നേതൃത്വത്തിലായിരുന്നു. അതേസമയം പുതിയ പാര്‍ട്ടി അധ്യക്ഷനാരായിരിക്കുമെന്നതു സംബന്ധിച്ച പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക