05
Oct 2023
Fri
05 Oct 2023 Fri

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്ന് ശശി തരൂർ എം.പിയെ ഒഴിവാക്കി. മഹൽ എംപവർമെന്റ് മിഷൻ നടത്താനിരുന്ന പരിപാടിയിൽ നിന്നാണ് തരൂരിനെ ഒഴിവാക്കിയത്. ഹമാസ് ഭീകരവാദ സംഘടനയാണെന്ന മുസ്‌ലിം ലീഗ്‌ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ വേദിയിലെ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിപാടിയില്‍ സിപിഎം നേതാവ് എം എ ബേബിയെയും ശശി തരൂര്‍ എംപിയെയുമാണ് മുഖ്യാതിഥികളായി നേരത്തെ തീരുമാനിച്ചിരുന്നത്.എന്നാൽ ലീ​ഗ് പരിപാടിയിൽ ഹമാസ് വിരുദ്ധ പ്രസംഗം നടത്തിയ ശശി തരൂരിനെതിരെ വൻ വിമർശനം ഉയർന്നിരുന്നു.

പ്രസ്താവന വിവാദമായതോടെയാണ് തിരുവനന്തപുരത്തെ എംപി കൂടിയായ ശശി തരൂരിനെ സ്വന്തം ലോക്സഭാ മണ്ഡലത്തില്‍ നടത്തുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്നും ഒഴിവാക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്.

തിരുവനന്തപുരം കോർപ്പറേഷനിലെ മഹല്ലുകളുടെ കോഡിനേഷൻ കമ്മിറ്റിയാണ് മഹല്ല് എംപവര്‍മെന്‍റ് മിഷൻ. പുതിയ സാഹചര്യത്തിൽ തരൂരിനെ ഒഴിവാക്കാൻ മഹല്ല് കമ്മിറ്റി യോഗം ചേർന്ന് തീരുമാനിക്കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക