22
Jan 2024
Sat
22 Jan 2024 Sat

സൗദിയില്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പുതിയ യൂണിഫോം; എല്ലാ ബസ് ഡ്രൈവര്‍മാര്‍ക്കും ബാധകം: കൂടുതലറിയാം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദ: സൗദി അറേബ്യയില്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പുതിയ യൂണിഫോമിന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അംഗീകരിച്ചു. സ്‌പെഷ്യലൈസ്ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, എജ്യുക്കേഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, വാടക ബസ്, ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങി എല്ലാവിധ ബസ് സര്‍വീസുകള്‍ക്കും യൂണിഫോം ബാധകമാണ്. ഏപ്രില്‍ 27 മുതല്‍ ആണ് യൂണിഫോം നിര്‍ബന്ധമാകുക.

പുരുഷ ഡ്രൈവര്‍മാര്‍ക്ക് സൗദി ദേശീയ വസ്ത്രം (തോബ്) യൂനിഫോം ആയി ഉപയോഗിക്കാവുന്നതാണ്. തോബിനൊപ്പം ഷൂസോ പാദരക്ഷയോ ഉപയോഗിക്കണം. തോബ് ഉപയോഗിക്കുന്ന ഡ്രൈവര്‍ക്ക് ശിരോവസ്ത്രമോ തൊപ്പിയോ ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാവുന്നതാണ്. തൊപ്പി ഉപയോഗിക്കുകയാണെങ്കില്‍ കറുത്ത നിറത്തിലുള്ള തൊപ്പിയാണ് ഉപയോഗിക്കേണ്ടത്. തോബ് ഉപയോഗിക്കാത്തവര്‍ നീളന്‍ കൈയുള്ള ഇളം നീല നിറത്തിലുള്ള യൂനിഫോം ഷര്‍ട്ടും ഇറക്കം കൂടിയ കറുത്ത പാന്റ്‌സും കറുത്ത ബെല്‍റ്റും കറുത്ത ഷൂസും ആണ് ആയി ധരിക്കേണ്ടത്.

വനിതാ ഡ്രൈവര്‍മാര്‍ക്ക് ഓപ്ഷനലായി യൂനിഫോം ആയി പര്‍ദ്ദ ഉപയോഗിക്കാവുന്നതാണ്. പര്‍ദ്ദക്കൊപ്പം ഇവര്‍ ഷൂസോ പാദരക്ഷയോ ഉപയോഗിക്കണം. ഇവര്‍ക്ക് ശിരോവസ്ത്രമോ തൊപ്പിയോ ധരിക്കാവുന്നതാണ്. തൊപ്പി ധരിക്കുകയാണെങ്കില്‍ കറുത്ത നിറത്തിലുള്ള തൊപ്പിയാണ് ഉപയോഗിക്കേണ്ടത്. പര്‍ദ്ദ ഉപയോഗിക്കാത്തവര്‍ നീളന്‍ കൈയുള്ള ഇളം നീല നിറത്തിലുള്ള യൂനിഫോം ഷര്‍ട്ടും ഇറക്കം കൂടിയ കറുത്ത പാന്റ്‌സും കറുത്ത ബെല്‍റ്റും കറുത്ത ഷൂസും ആണ് യൂനിഫോം ആയി ധരിക്കേണ്ടത്. ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിയില്‍ നിന്ന് മുന്‍കൂട്ടി അനുമതി നേടി കമ്പനികള്‍ക്ക് തങ്ങളുടെതായ പ്രത്യേക യൂനിഫോം വികസിപ്പിക്കാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളില്‍ നീളന്‍ കൈയുള്ള ഷര്‍ട്ടോ ഹാഫ് കൈയുള്ള ഷര്‍ട്ടോ, ഇറക്കം കൂടിയ പാന്റ്‌സും ബെല്‍റ്റും ഷൂസും ആയിരിക്കണം യൂനിഫോം ആയി നിശ്ചയിക്കേണ്ടത്. പുരുഷ, വനിതാ ഡ്രൈവര്‍മാര്‍ക്ക് തൊപ്പിയും ധരിക്കാവുന്നതാണ്. ഷര്‍ട്ടിന്റെ നിറത്തിന് പൊരുത്തപ്പെടുന്ന നിറത്തിലുള്ള തൊപ്പിയാകണം.

യൂനിഫോമിനു പുറമെ ഡ്രൈവര്‍ക്ക് ജാക്കറ്റോ കോട്ടോ ഉപയോഗിക്കാവുന്നതാണ്. ഡ്രൈവറുടെ വസ്ത്രം കൃത്യനിര്‍വഹണം ചെയ്യുന്നതിന് തടസ്സമാകാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. യൂനിഫോമിനൊപ്പം ഡ്രൈവര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം. പേരും ഫോട്ടോയും ഡ്രൈവര്‍ കാര്‍ഡ് നമ്പറും സ്ഥാപനത്തിന്റെ പേരും എംബ്ലവും തിരിച്ചറിയല്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കണം.

പാസഞ്ചര്‍ ബസുകളുടെ സാങ്കേതിക സവിശേഷതകള്‍, ബസുകളുടെ പ്രവര്‍ത്തന കാലാവധി വ്യവസ്ഥ, വികസനത്തിന്റെയും മെച്ചപ്പെടുത്തലിന്റെയും എല്ലാ വശങ്ങളും കണക്കിലെടുത്തുള്ള ബസ് സര്‍വീസുമായി ബന്ധപ്പെട്ട നിയമാവലിയിലെ മറ്റു വ്യവസ്ഥകള്‍ എന്നിവ ഉള്‍പ്പെടെ ആനുകാലികവും നിരന്തരവുമായ നവീകരണത്തിന്റെയും ബസ് സേവനം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ഡ്രൈവര്‍മാര്‍ക്ക് യൂനിഫോം നിര്‍ബന്ധമാക്കുന്നത്. ഗുണഭോക്താക്കളെ സേവിക്കാനും അവരുടെ അഭിലാഷങ്ങള്‍ക്കനുസൃതമായി മുന്നേറാനും അതോറിറ്റി നിരന്തരമായി താല്‍പര്യപ്പെടുന്നു. കൂടാതെ സൗദിയില്‍ ഗതാഗത സേവനങ്ങളുടെ ഗുണഭോക്താക്കള്‍ക്കിടയില്‍ ഗുണനിലവാരത്തിന്റെയും സംതൃപ്തിയുടെയും ഉയര്‍ന്ന നിലവാരം കൈവരിക്കാന്‍ ഉത്സാഹത്തോടെ പരിശ്രമിക്കുന്നതായും പൊതുഗതാഗ അതോറിറ്റി പറഞ്ഞു.

Saudi Arabia’s Transport General Authority has announced specifications for bus drivers in the Kingdom saudi bus uniform Saudi Arabia’s Transport General Authority has announced specifications for bus drivers in the Kingdom Saudi Arabia’s Transport General Authority (TGA) has announced a uniform for drivers in bus transport activities in the Kingdom.