റിയാദ്: ഈ വര്‍ഷം രണ്ടാം പാദത്തോടെ ബഹിരാകാശത്തേക്ക് രാജ്യത്ത് നിന്ന് ആദ്യ വനിതയെ അയയ്ക്കാന്‍ സൗദി അറേബ്യ. റയാന ബര്‍നാവിയാണ് സൗദി ദൗത്യത്തില്‍ പങ്കെടുക്കുന്ന ബഹിരാകാശ യാത്രിക.
|
സൗദി പൗരനായ അലി അല്‍ ഖര്‍നിയാവും സഹയാത്രികന്‍. 2023ന്റെ രണ്ടാം പാദത്തില്‍ റയാന ബര്‍നാവിയും അലി അല്‍ ഖര്‍നിയും അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് പോകുമെന്ന് സൗദി പ്രസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. യുഎസില്‍ നിന്ന് വിക്ഷേപിക്കുന്ന എഎക്‌സ്-2 സ്‌പേസ് മിഷനില്‍ ആണ് ഇരുവരും ബഹിരാകാശത്തേക്ക് പോവുക.
വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചും രാജ്യത്ത് തിയേറ്ററുകള്‍ക്ക് അനുമതി നല്‍കിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വലിയ തോതിലുള്ള ഭരണപരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിരുന്നു. ഈ ഗണത്തില്‍ ഏറ്റവും ഒടുവിലത്തേതാണ് സൗദി വനിതയുടെ ബഹിരാകാശ യാത്രയും.
2019ല്‍ യുഎഇ ബഹിരാകാശത്തേക്ക് തങ്ങളുടെ പൗരനെ അയച്ച് ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ അറബ് രാജ്യമായി മാറിയിരുന്നു. അന്ന് ഹസ അല്‍ മന്‍സൂരി എട്ടുദിവസമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ചത്.
മറ്റൊരു യുഎഇ പൗരനായ സുല്‍ അല്‍ നെയാദി ഈ മാസം ബഹിരാകാശനിലയത്തിലേക്ക് പോവുന്നുണ്ട്. ബഹിരാകാശത്തിന്റെ സുല്‍ത്താന്‍ എന്ന വിശേഷിപ്പിക്കുന്ന ഈ 41കാരന്‍ ആറു മാസമാവും നിലയത്തില്‍ താമസിക്കുക. സ്‌പേസ് എക്‌സ് ഫാല്‍കണ്‍ 9 റോക്കറ്റിലാണ് സുല്‍ത്താന്‍ യാത്ര തിരിക്കുക. ആറുമാസം ബഹിരാകാശ നിലയത്തില്‍ ചെലവിടുന്ന ആദ്യ അറബ് അറബ് പൗരനെന്ന ഖ്യാതി ഇതോടെ സുല്‍ത്താന്‍ അല്‍ നെയാദിയുടെ പേരിലാവും.



