സൗദി അറേബ്യയിലെ ദമ്മാമിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു. കണ്ണൂര്‍ ചെറുകുന്ന് കണ്ടിവളപ്പില്‍ ശ്രീലേഷ്(42), തലശ്ശേരി മണോലി സ്വദേശി സജീം(45)എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി ദമ്മാമിനു സമീപം ദഹ്‌റാന്‍-ജൂബൈല്‍ റോഡില്‍ ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രിയുടെ സമീപമാണ് അപകടമുണ്ടായത്.
|
ദമ്മാമില്‍ 20 വര്‍ഷത്തിലേറെയായി ബിസിനസ് ചെയ്തുവരുന്ന സജീമിന്റെ സ്ഥാപനത്തിലെ തൊഴിലാളിയാണ് ശ്രീലേഷ്. ഇരുവരും സഞ്ചരിച്ചിരുന്ന കാറിലേക്ക് സ്വദേശി പൗരന്‍ അമിത വേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഇതോടെ കാര്‍ പലതവണ കരണംമറിഞ്ഞ ശേഷം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
സജീം സംഭവസ്ഥലത്തുവച്ചും ശ്രീലേഷ് ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. സജീമിന്റെ ഭാര്യ അഡ്വ. റുഹാലത്ത്. ആദില്‍, ഹുസൈന്‍, അമല്‍ എന്നിവര്‍ മക്കളാണ്. സജീമിന്റെ മൃതദേഹം റിയാദില്‍ മറവുചെയ്യും.
രെജിമയാണ് ശ്രീലേഷിന്റെ ഭാര്യ. നടപടികള്‍ പൂര്‍ത്തിയാക്കി ശ്രീലേഷിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവും. അഞ്ചുവര്‍ഷം മുമ്പ് ശ്രീലേഷിന്റെ അനുജന്‍ മരിച്ചിരുന്നു. അനുജന്റെ ചരമവാര്‍ഷിക ദിനത്തിലാണ് ശ്രീലേഷ് മരിച്ചത്.





