റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന കാര്യത്തില്‍ ഇന്ന് കോടതിയുടെ നിര്‍ണ്ണായക വിധി.(Saudi court’s crucial verdict in Rahim’s case; may be released soon) പൊതുഅവകാശ നിയമ പ്രകാരം 20 വര്‍ഷത്തെ തടവിന് കോടതി ശിക്ഷ വിധിച്ചു. നിലവില്‍ തടവ് കാലം ഏറെക്കുറെ പൂര്‍ത്തിയായതിനാല്‍ റഹീമിന് ഉടന്‍ പുറത്തിറങ്ങാനാകുമെന്നാണ് പ്രതീക്ഷ.
|
വധ ശിക്ഷ വിധിച്ചിരുന്ന കേസില്‍ ദിയ ധനം നല്‍കി സ്വകാര്യ അവകാപ്രകാരം കുടുംബം മാപ്പ് നല്‍കിയിരുന്നതിന്റെ അടിസ്ഥാനത്തില്‍ കോടതി വധ ശിക്ഷ റദ്ദാക്കിയിരുന്നു. അതെ സമയം വിധി പകര്‍പ്പ് കിട്ടിയതിന് ശേഷം അഭിഭാഷകരുമായി സംസാരിച്ച് അപ്പീല്‍ ഉള്‍പ്പടെയുള്ള നിയമ സാധ്യത ആലോചിക്കുമെന്ന് റഹീം സഹായ സമിതി അറിയിച്ചു.
2006 ഡിസംബര്‍ മുതല്‍ റഹീം ജയില്‍ ശിക്ഷ അനഭവിച്ചുവരികയാണ്. അറബി മാസത്തിന്റെ കണക്ക് പ്രകാരമാണ് 19 വര്‍ഷത്തിലധികം പൂര്‍ത്തിയായി. മറ്റ് ഇളവുകളും പരിഗണിക്കുമ്പോള്‍ ഉടന്‍ മോചനം സാധ്യമായേക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





