12
Oct 2026
Mon
12 Oct 2026 Mon

റിയാദ്: സൗദി അറേബ്യയിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഒക്ടോബർ 17 വരെ അടച്ചിടുമെന്ന് NOTAM (Notice to Airmen) അറിയിപ്പ്. മേഖലയിലെ സുരക്ഷാ സംഘർഷങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചത് നീട്ടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യമൻ യുദ്ധത്തിനിടെ ഹൂത്തി വിഭാഗം നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി തിങ്കളാഴ്ച വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവച്ച കാലാവധി നീട്ടിയത്. ഇതോടെ സൗദിയിലേക്ക് യാത്ര ചെയ്യാനിരുന്ന നിരവധി യാത്രക്കാർ പ്രതിസന്ധിയിലായി.

ബംഗ്ലാദേശിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൗദിയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് ഒക്ടോബർ 12-നും നിരവധി യാത്രക്കാർ കുടുങ്ങിക്കിടന്നു. യാത്ര പുനരാരംഭിക്കാനാകുന്ന തീയതി സംബന്ധിച്ച് വ്യക്തമായ അറിയിപ്പിനായി ഇവർ കാത്തിരിക്കുകയാണ്.

സൗദിയിൽനിന്നുള്ള 46.4 ശതമാനം വിമാനങ്ങൾ റദ്ദാക്കി

തിങ്കളാഴ്ച സൗദി അറേബ്യയിൽനിന്ന് പുറപ്പെടാൻ നിശ്ചയിച്ചിരുന്ന 1,048 വിമാനങ്ങളിൽ 486 എണ്ണം റദ്ദാക്കിയതായി റിപ്പോർട്ട്. ഇത് ആകെ സർവീസുകളുടെ 46.4 ശതമാനമാണ്. വിമാനയാന വിശകലന സ്ഥാപനമായ സിറിയത്തിന്റെ കണക്കുകൾ ഉദ്ധരിച്ച് ഖലീജ് ടൈംസിന്റെ ബിസിനസ് എഡിറ്റർ വഹീദ് അബ്ബാസാണ് ഇക്കാര്യം അറിയിച്ചത്.
ഒക്ടോബർ 13-ന് പുറപ്പെടാൻ നിശ്ചയിച്ചിരുന്ന 1,058 വിമാനങ്ങളിൽ 271 എണ്ണം റദ്ദാക്കിയതായും റിപ്പോർട്ടുണ്ട്. ഇത് 25.61 ശതമാനമാണ്.

റിയാദ് സമയം തിങ്കളാഴ്ച വൈകിട്ട് നാലുവരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്. വിമാനത്താവളം അടച്ചിടുന്നതും സർവീസുകൾ റദ്ദാക്കുന്നതും സൗദിയിലേക്കും തിരിച്ചുമുള്ള യാത്രകളെ ബാധിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർ വിമാനക്കമ്പനികളിൽനിന്നുള്ള പുതിയ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് നിർദേശിക്കുന്നു.

ALSO READ:വിദ്യാർഥിനിയുടെ ബാഗിൽ മൂത്രമൊഴിച്ച കോളജ് പ്രഫസർക്കെതിരെ കേസ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക