സൗദിയില്‍ വധശിക്ഷ കാത്തു കഴിയുന്ന അബ്ദുല്‍ റഹീമിന്റെ ജീവന്‍ രക്ഷിക്കാന്‍ പെരുന്നാള്‍ പണം കൈമാറി കുരുന്നുകള്‍; വിഡിയോ കാണാം.
|
അതേ സമയം, ജനകീയ ഫണ്ട് കലക്ഷന്‍ ഏറെക്കുറെ 34 കോടിയെന്ന ലക്ഷ്യത്തിലെത്തിയതായാണ് കണക്കുകള്‍. തുക എത്രയെന്ന് ഓഡിറ്റ് ചെയ്യുന്നതിന് ഫണ്ട് കലക്ഷനുള്ള ആപ്പിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. ജനകീയ പിരിവ് തുക കൂടി ചേര്‍ത്ത് തുക കുറവെങ്കില്‍ മാത്രം കലക്ഷന്‍ തുടരാനാണ് തീരുമാനം. ഇന്ന് ഉച്ചയ്ക്ക് 2.30ഓട് കൂടി തന്നെ ആപ്പ് വഴിയുള്ള സംഭാവനകള്‍ 30 കോടി കവിഞ്ഞിരുന്നു. അത് അല്ലാതെ പ്രാദേശികമായും മറ്റും ശേഖരിച്ച പണം പലരുടെയും കൈവശം ഉണ്ട്.
ഇന്ത്യന്‍ എംബസിയില്‍ അടിയന്തരമായി പണം എത്തിക്കേണ്ടതിനാലും ശനി, ഞായര്‍ ദിവസങ്ങളില്‍ ബാങ്ക് അവധി ആയതിനാലും ഇതു വരെ വിവിധ കമ്മിറ്റികളും ക്ലബ്ബുകളം മറ്റും പിരിച്ച തുക ഇന്ന് രാത്രി 12 മണിക്ക് മുമ്പ് റഹീമിന്റെ വീട്ടില്‍(ഫറോക്ക് പേട്ടക്ക് വടക്ക് വശം കോടമ്പുഴ) എത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.


