വിവാഹാഭ്യര്‍ഥന നിരസിച്ചതിന് സ്‌കൂള്‍ അധ്യാപികയെ ക്ലാസ് മുറിയില്‍ കയറി കുത്തിക്കൊന്നു. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ മല്ലിപ്പട്ടണത്തെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക രമണി(26)ആണ് കൊല്ലപ്പെട്ടത്. അക്രമിയായ എസ് മദന്‍ കുമാറി(30)നെ പോലീസ് അറസ്റ്റ് ചെയ്തു.
|
കുട്ടികളെ പഠിപ്പിച്ചുകൊണ്ടുനില്‍ക്കുകയായിരുന്ന രമണിയുടെ കഴുത്തിലാണ് അക്രമി കുത്തിയത്. സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് രമണിയെ പുതുക്കോട്ടെയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രമണിയെ മകന് വിവാഹം കഴിച്ചുകൊടുക്കണമെന്നാവശ്യപ്പെട്ട് മദന്‍ കുമാറിന്റെ കുടുംബം നേരത്തേ അധ്യാപികയുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ രമണി ഇതിനു വഴങ്ങിയില്ല. അധ്യാപികയുടെ മാതാപിതാക്കള്‍ക്കും മദനുമായുള്ള വിവാഹത്തിന് സമ്മതമായിരുന്നില്ലെന്നാണ് വിവരം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





