23
Jul 2025
Thu
23 Jul 2025 Thu
Schools will be closed tomorrow in many districts

കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി, എറണാകുളം ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. വരും ദിവസങ്ങളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ കൂടിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം ജില്ലയില് മൂന്നു താലൂക്കുകളില് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇടുക്കി

വരും ദിവസങ്ങളില്‍ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന IMD യുടെ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍, ഇടുക്കിയിലുടനീളമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും – എല്ലാ തലങ്ങളിലുമുള്ളതും എല്ലാ തരത്തിലുമുള്ളതും – നാളെ (25.07.2025) അടച്ചിരിക്കും.

വിദ്യാര്‍ഥികളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. എല്ലാ വിദ്യാര്‍ഥികളും രക്ഷിതാക്കളും വീടിനുള്ളില്‍ തന്നെ തുടരാനും അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. ദയവായി ഓര്‍ക്കുക, ഇത് വിനോദത്തിനുള്ള അവധിയല്ല, മറിച്ച് എല്ലാവരെയും സുരക്ഷിതരാക്കാനുള്ള മുന്‍കരുതല്‍ ഇടവേളയാണ്.

എറണാകുളം

ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച്ച (ജൂലൈ 25) അവധി. ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ( ജൂലൈ 25) അവധിയായിരിക്കും. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്.

കോട്ടയം

ശക്തമായ മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ കോട്ടയം ജില്ലയിൽ അതിശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാലും കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (2025 ജൂലൈ 25) അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

അതിശക്തമായ മഴ മുന്നറിയിപ്പുള്ളതിനാൽ ജൂലൈ 28 വരെ കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ച് ഉത്തരവായി. ജൂലൈ 28 വരെ ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണം.

ALSO READ: കാസര്‍കോട്ട് 14കാരി പ്രസവിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക