മലപ്പുറം: തുടരെയുള്ള കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ എസ്ഡിപിഐ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. (SDPI hartal begins in Nilambur) രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. കടകള്‍ മുഴുവന്‍ അടഞ്ഞു കിടക്കുകയാണ്. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല.
|
പ്രദേശത്തെ ജനങ്ങളെ ബാധിക്കുന്ന മര്‍മപ്രധാനമായ വിഷയമെന്ന് നിലയ്ക്ക് നാട്ടുകാര്‍ പൂര്‍ണമായും ഹര്‍ത്താലിനോട് സഹകരിക്കുന്നുണ്ടെന്ന് എസ്ഡിപിഐ ഭാരവാഹികള്‍ അറിയിച്ചു.
അതേ സമയം, മലപ്പുറം എടക്കര മൂത്തേടത്ത് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച സരോജിനിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. മഞ്ചേരി മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ എട്ടരയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഇന്നലെ രാവിലെയാണ് ഉച്ചക്കുളം ഊരില്‍ നിന്ന് മാടിനെ മേയ്ക്കാന്‍ വനത്തില്‍ പോയ സരോജിനിയെ കാട്ടാന ചവിട്ടിക്കൊന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





