16
Sep 2023
Sun
16 Sep 2023 Sun

കാഞ്ഞിരപ്പള്ളി: കറുകച്ചാല്‍-മണിമല പ്രധാനപാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് എസ്ഡിപിഐ കങ്ങഴ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പിഡബ്യുഡി അധികാരികളുടെ അനാസ്ഥയ്‌ക്കെതിരേ ശവപ്പെട്ടിയില്‍ റീത്ത് വച്ചു പ്രതിഷേധിക്കുകയും ചെയ്തു. വിവിധ ഇടങ്ങളിലായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എസ്ഡിപിഐ കങ്ങഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എംകെ സുബൈറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അന്‍സാരി പത്തനാട് ഉദ്ഘാടനം ചെയ്തു. ദിനവുംആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡുകളില്‍ പലസ്ഥലങ്ങളിലായി റോഡിലെ ഗര്‍ത്തങ്ങള്‍ മൂലം ദിനവും അനേകം അപകടങ്ങളാണുണ്ടാവുന്നത്. പിഡബ്ല്യൂഡി അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ റേഡിന്റെ ലെവല്‍ സംവിധാനം നടന്നുകൊണ്ടിരിക്കുകയാണെന്ന മറുപടിയാണ് നല്‍കുന്നത്. എന്നാല്‍ ഈ സംവിധാനം ഇതുവരെയും അധികാരികള്‍ നടപ്പാക്കിയതായി കാണുന്നിമില്ല. അടിയന്തരമായി റോഡുകളുടെ ശോച്യാവസ്ഥ പരിഹരിച്ചില്ലെങ്കില്‍ വലിയ ജനകീയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം കമ്മിറ്റിയംഗം ഗഫൂര്‍ പത്തനാട്, പഞ്ചായത്ത് കമ്മിറ്റി നേതാക്കളായ അന്‍വര്‍ സാദത്ത്.അയ്യൂബ് ഖാന്‍ രണ്ട് മാക്കല്‍, സികെ മുഹമ്മദ് ബഷീര്‍, ഷെഫീഖ് യൂസഫ് തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളിലായി സംസാരിച്ചു.