24
Mar 2025
Tue
24 Mar 2025 Tue
mk faizi sdpi national president

ന്യൂഡല്‍ഹി: എസ്ഡിപിഐ ദേശീയ പ്രസിഡന്റ എം.കെ ഫൈസി എന്‍ഫോഴസ്‌മെന്റ ഡയറക്ടറേറ്റിന്റെ കസറ്റഡിയിലെന്ന് റിപോര്‍ട്ട്. (SDPI National President MK Faizi in custody) പോപ്പുലര്‍ ഫ്രണ്ട് ഓഫ്‌
ഇന്ത്യയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴച രാത്രി ബെംഗളൂരുവില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. ഫൈസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും റിപോര്‍ട്ടുണ്ട്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

2022 സപ്തംബര്‍ 28ന് ആണ് പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ നിരോധിച്ചത്. അതുമായി ബന്ധപ്പെട്ട് ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. യുഎപിഎക്ക് പുറമേ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരവും നേതാക്കള്‍ക്കെതിരേ കേസെടുത്തിരുന്നു.

അതേസമയം, പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും സ്വതന്ത്ര രാഷ്ട്രീയ പാര്‍ട്ടിയാണെന്നുമാണ് എസ്ഡിപിഐ അവകാശപ്പെടുന്നത്.