12
Jan 2024
Mon
12 Jan 2024 Mon

ചിറയിൻകീഴ്, കിഴുവിലം: കേന്ദ്ര സർക്കാരിന്റെ വികസിത് സങ്കൽപ് പരിപാടിയിൽ പങ്കെടുത്ത സിപിഐ പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിക്കെതിരേ എസ്ഡിപിഐ പ്രതിഷേധിച്ചു. കിഴുവിലം പഞ്ചായത്ത് പ്രസിഡന്റും സിപിഐ നേതാവുമായ രജിത ബിജെപിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രചാരണ പരിപാടിയിൽ പങ്കെടുത്തതിനെതിരേയാണ് പ്രതിഷേധം. എൻഇഎസ് ബ്ലോക്ക് മുതൽ പള്ളിമുക്ക് വരെ എസ്ഡിപിഐ കിഴുവിലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും നടത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോകസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേന്ദ്ര പദ്ധതികളുടെ പ്രചാരണം ലക്ഷ്യം വച്ചാണ് വികസിത് ഭാരത് സങ്കൽപ്പയാത്ര എന്ന പേരിലുള്ള പരിപാടി സംസ്ഥാനങ്ങളിൽ നടത്തുന്നത്. പദ്ധതിയുടെ ഭാഗമായി കിഴുവിലം പഞ്ചായത്തിൽ നടന്ന പരിപാടി ഉത്ഘാടനം ചെയ്തത് സിപിഐയുടെ കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് ആർ രജിതയായിരുന്നു.

രാജ്യത്ത് മുസ് ലിം ദലിത് ക്രൈസ്തവ സമൂഹത്തെ കൂട്ടക്കൊല ചെയ്യുകയും നിരപരാധികളായ രാഷ്ട്രീയ എതിരാളികളെ കരിനിയമങ്ങൾ ചാർത്തി ജയിലിലടക്കുകയും ചെയ്യുന്ന ബിജെപി സർക്കാറിന്റെ പ്രാചാരണത്തിൽ പങ്കെടുത്തത് വഴി പഞ്ചായത്ത് പ്രസിഡന്റും എൽഡിഎഫും മതേതര സമൂഹത്തെ വഞ്ചിച്ചിരിക്കുന്നു എന്നും മതേതര വോട്ടുകൾ വാങ്ങി വിജയിച്ച ഇടതുമുന്നന്നിയും പഞ്ചായത്ത് പ്രസിഡന്റും ജനങ്ങളോട് മാപ്പ് പറയണമെന്നും എസ്ഡിപിഐകിഴുവിലം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക