13
Jun 2024
Thu
13 Jun 2024 Thu

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭ നാല്പത്തിനാലാം വാർഡിലെ പച്ചിക്കോട് റോഡിൻ്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിഅംഗം പച്ചിക്കോട് സുനീറിൻ്റെ നേതൃത്വത്തിൽ നഗരസഭ ചെയർമാനും സെക്രട്ടറിക്കും നിവേദനം നല്കി.
നടന്നു പോകുവാൻ പോലും സാധിക്കാത്ത നിലയിൽ പൊട്ടിപൊളിഞ്ഞു കിടക്കുന്ന റോഡിൻ്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്ന ആവശ്യവുമായി നിരവധി തവണ വാർഡ് കൗൺസിലറെ ബന്ധപ്പെട്ടെങ്കിലും നാളിതുവരെ ഉചിതമായ തീരുമാനമെടുക്കുവാൻ അദ്ദേഹം തയ്യാറാവാത്തതിനാലാണ് നഗരസഭ ചെയർമാനും സെക്രട്ടറിക്കും നിവേദനം നല്കേണ്ടി വന്നതെന്ന് പച്ചിക്കോട് സുനീർ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പച്ചിക്കോട് റോഡിനോടുള്ള വാർഡ് കൗൺസിലറിന്റെ സമീപനം നഗരസഭയും പിന്തുടരുകയാണെങ്കിൽ നഗരസഭ ഉപരോധം അടക്കമുള്ള സമരപരിപാടികൾക്ക് നേതൃത്ത്വം നല്കുവാൻ എസ്ഡിപിഐ നിർബന്ധിതരാകുമെന്ന് സുനീർ കൂട്ടിച്ചേർത്തു. എസ്ഡിപിഐ പച്ചിക്കോട് ബ്രാഞ്ച് പ്രസിഡൻ്റ് സെയ്യദ്, സെക്രട്ടറി ഷിബിൻ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.