05
Jul 2024
Mon
05 Jul 2024 Mon
search continues for missing two child in waterfall

മഹാരാഷ്ട്രയിലെ ലോണാവാളയിൽ വെള്ളച്ചാട്ടത്തിൽ കാണാതായ രണ്ടു കുട്ടികളെ കണ്ടെത്താനായില്ല. തിരച്ചിൽ തുടരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് വെള്ളച്ചാട്ടം കാണാനെത്തിയ ഏഴം​ഗകുടുംബം ഒഴുക്കിൽപെട്ടത്. അപകടത്തിൽ 36കാരിയായ ഷാഹിസ്ത ലിയാഖത്ത് അൻസാരിയും മക്കളായ അമീമ ആദിൽ അൻസാരി(13)യും ഉമീറ ആദിൽ അൻസാരി(8)യും മരിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒഴുക്കിൽപെട്ടു കാണാതായ അദ്നാൻ സബാഹത് അൻസാരി(4), മറിയ അഖീൽ അൻസാരി(9)എന്നിവർക്കു വേണ്ടിയുള്ള തിരച്ചിൽ തിങ്കളാഴ്ചയാണ് അധികൃതർ പുനരാരംഭിച്ചത്. വെള്ളച്ചാട്ടത്തിനു മുകളിൽ വെള്ളത്തിലിറങ്ങിയ കുടുംബം പെട്ടെന്നുണ്ടായ വെള്ളപ്പാച്ചിലിൽ കുടുങ്ങുകയായിരുന്നു.

വെള്ളത്തിനു നടുവിലെ പാറയിൽ നിലയുറപ്പിച്ച കുടുംബം കൂടുതൽ വെള്ളമെത്തിയതോടെ ഒഴുക്കിൽപെടുകയായിരുന്നു. കുടുംബത്തിലെ അം​ഗങ്ങളായ രണ്ടു പുരുഷൻമാർ നീന്തി രക്ഷപ്പെട്ടു. പ്രദേശത്ത് മഴ പെയ്തിരുന്നു. മലമുകളിൽ നിന്ന് വെള്ളം ഒഴുകിയെത്തിയതാണ് അപകടകാരണമായത്.

ഏതാനും ദിവസം മുമ്പ് മുംബൈയിൽ നിന്ന് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് അൻസാരിയും കുടുംബവും പൂനെയിലെത്തിയത്. ഞായറാഴ്ച സകുടുംബം ഇവർ ഭൂഷഇ അണക്കെട്ടിനു സമീപമുള്ള വെള്ളച്ചാട്ടം കാണാനെത്തുകയും അപകടത്തിൽ പെടുകയുമായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക