ന്യൂഡൽഹി: രണ്ടാംമോദി സർക്കാരിന്റെ നാലാം വാർഷികം ഇന്ന്. ഇതോടൊപ്പം മോദി പ്രധാനമന്ത്രിയായി സർക്കാർ രൂപീകരിച്ചതിന്റെ ഒൻപതാം വാർഷികവും വിപുലമായി ആഘോഷിക്കാൻ ബിജെപി ഒരുങ്ങി. 2019 മെയ് 30നാണ് രണ്ടാം മോദി സർക്കാർ അധികാരമേറ്റത്.
|
ഒൻപത് വർഷം കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് ഇനി നടപ്പാക്കാൻ പോകുന്നവയെക്കുറിച്ചും വിവരിക്കാൻ എല്ലാ കേന്ദ്ര മന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിൽ ഇന്നലെ വാർത്താ സമ്മേളനം നടത്തിയിരുന്നു. ബിജെപി മുഖ്യമന്ത്രിമാരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ഇന്ന് മുതൽ ജൂൺ 30 വരെ മഹാ ജനസമ്പർക്ക അഭിയാൻ എന്ന പേരിൽ ബിജെപി ജനങ്ങളിലേക്കിറങ്ങി പ്രചാരണം നടത്തും. രാജ്യത്തുടനീളം 50ഓളം റാലികളും പാർട്ടി സംഘടിപ്പിക്കും. ഇതിൽ 20ലധികം റാലികളിൽ പ്രധാനമന്ത്രി പങ്കെടുക്കമെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞദിവസം പാർലമെന്റ് ഉദ്ഘാടനത്തിനു ശേഷം ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നിരുന്നു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





