21
Jan 2025
Thu
21 Jan 2025 Thu
Vinod Kambli

മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ഐഫോണ്‍ കടയുടമകള്‍ കൊണ്ടുപോയി. (Severe financial burden; Vinod Kambli’s iPhone taken by creditors; likely to lose house)  ഫോണിന്റെ തകരാര്‍ പരിഹരിച്ചതിന് 15,000 രൂപ വിനോദ് കാംബ്ലി കടയില്‍ നല്‍കാനുണ്ടായിരുന്നു. പണമില്ലാത്തതിനാല്‍ ഇത് അടക്കാതിരുന്നതിനെ തുടര്‍ന്നാണ് കടക്കാരന്‍ ഐഫോണുമായി മടങ്ങിയത്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കാംബ്ലി, കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിശോധനയില്‍ അണുബാധയുണ്ടായതായും തലച്ചോറില്‍ രക്തം കട്ടപിടിച്ചതായും കണ്ടെത്തിയിരുന്നു. ആശുപത്രി വിട്ടെങ്കിലും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുകയാണ് താരം. ബിസിസിഐയില്‍നിന്നു ലഭിക്കുന്ന 30,000 രൂപ ഉപയോഗിച്ചാണ് കാംബ്ലിയും കുടുംബവും ജീവിക്കുന്നത്. രാഷ്ട്രീയ കക്ഷികള്‍ താരത്തിന് സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്.

ALSO READ: കോഴ്‌സ് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചതിന് മാതാപിതാക്കളെ കൊലപ്പെടുത്തി എന്‍ജിനീയറിങ് വിദ്യാര്‍ഥി

കുടുംബം താമസിക്കുന്ന വീട് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാംബ്ലിയുടെ ഭാര്യ ആന്‍ഡ്രിയ ഹെവിറ്റ് ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. വീടിന്റെ അറ്റകുറ്റപ്പണികളുടെ ഫീസായി 18 ലക്ഷത്തോളം രൂപ, കാംബ്ലി ഹൗസിങ് സൊസൈറ്റിയിലേക്കു നല്‍കാനുണ്ട്. ഈ തുകയ്ക്കായി ഹൗസിങ് സൊസൈറ്റി കേസ് നടത്തുകയാണ്. അടുത്തുതന്നെ വീട് നഷ്ടപ്പെട്ടേക്കുമെന്നും കാംബ്ലിയുടെ ഭാര്യ പ്രതികരിച്ചു.

താനെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാംബ്ലി ബുധനാഴ്ചയാണ് ഡിസ്ചാര്‍ജായത്. ആളുകള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകരുതെന്നും, ജീവിതം നശിപ്പിക്കാന്‍ അതു മതിയെന്നും മുന്‍ ഇന്ത്യന്‍ താരം പുതുവര്‍ഷ സന്ദേശത്തില്‍ പ്രതികരിച്ചു.