02
Oct 2025
Sat
02 Oct 2025 Sat
insta sex

അടൂര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ ശേഷം പതിനാറുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. പട്ടാഴി തെക്കേകര വില്ലേജിലെ പൂക്കുന്നുമല അനിത ഭവനില്‍ ജിതിന്‍ (19) ആണ് ഏനാത്ത് പോലീസിന്റെ പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടിയുടെ മൊഴി പ്രകാരം പത്തനാപുരം പോലീസ് സീറോ എഫ് ഐ ആര്‍ ആയി രജിസ്റ്റര്‍ ചെയ്ത് കേസ് ഏനാത്ത് പോലീസിന് കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇന്‍സ്‌പെക്ടര്‍ എ അനൂപ്, എ എസ് ഐ. രവികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സുനില്‍, ജസീര്‍, സിന്ധു തുടങ്ങിയവരാണ് അന്വേഷണത്തന് നേതൃത്വം നല്‍കിയത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക