കോഴിക്കോട്: കേരളോത്സവ ചടങ്ങിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിപീഡനത്തിന ഇരയാക്കിയ മുന്‍ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് പയ്യോളി മണിയൂര്‍ എളമ്പിലാട് സ്വദേശി എം.പി. വിജയന്‍ (70) ആണ് പയ്യോളി പോലീസിന്റെ പിടിയിലായത്.
|
കഴിഞ്ഞ ഒക്ടോബര്‍ 20-ന് മണിയൂര്‍ പഞ്ചായത്തുതല കേരളോത്സവം നടക്കുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയതറിഞ്ഞ ബന്ധുക്കളും നാട്ടുകാരും പ്രതിക്കെതിരെ രംഗത്തെത്തിയതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
ഒളിവില്‍ കഴിയുന്നതിനിടെ ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസമാണ് പയ്യോളി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനകള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


